TopTop
Begin typing your search above and press return to search.

മുട്ടറ്റം മുടിയുണ്ടാകാന്‍ വേണം പോഷക സമൃദ്ധമായ ഭക്ഷണം

മുട്ടറ്റം മുടിയുണ്ടാകാന്‍ വേണം പോഷക സമൃദ്ധമായ ഭക്ഷണം

കറുത്തിരുണ്ട് പനങ്കുലപോലെ സമൃദ്ധമായ മുടി. കാര്‍കുഴലി എന്നു കവിഭാവന. മുട്ടോളം മുടി പരമ്പരാഗത സ്ത്രീ സൗന്ദര്യത്തിന്റെ ഭാഗമായി കണക്കാക്കി പോരുന്നു. തോളിനൊപ്പം മുറിച്ചിട്ടും ഭംഗിയായി വെട്ടിയൊതുക്കിയുമൊക്കെ മാറുന്ന കാലങ്ങളില്‍ മുടിയിഴകള്‍ പല രൂപത്തില്‍ ഭംഗിയാക്കാറുണ്ട്. ട്രെന്‍ഡുകള്‍ക്കനുസരിച്ച് അവയ്ക്കു പല തരത്തിലുള്ള രൂപ പരിണാമങ്ങള്‍ വരുത്തുകയും ചെയ്യുന്നു. കേശാലങ്കാരവും വലിയ കലയും പ്രഫഷനുമായി തീര്‍ന്നിരിക്കുന്നു. പുരുഷന്മാരും പല കാലങ്ങളിലൂം മുടി വളര്‍ത്തി നന്നായി പരിപാലിച്ച് കെട്ടിവെയ്ക്കുന്നതായി കണ്ടിട്ടുണ്ട്.

കരുത്തും ഉള്ളും ഉള്ള മുടി സ്ത്രീകളെ സംബന്ധിച്ചിടത്തോളം എക്കാലത്തേയും മോഹങ്ങളിലൊന്നാണ്. മുടിയുടെ ആരോഗ്യം ശരീരത്തിന്റെ ആരോഗ്യവുമായി പല തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഉത്തമമായ ഭക്ഷണ ശീലം കരുത്തുള്ള മുടി ഉണ്ടാകുന്നതിന് അനിവാര്യമാണ്. പ്രോട്ടീനും കാല്‍സ്യവും ഒക്കെ അടങ്ങിയ ഭക്ഷണങ്ങള്‍ മുടിവളര്‍ച്ചയ്ക്ക് അനിവാര്യമാണ്. മുടി തഴച്ചുവളരാനും മുടി കൊഴിച്ചില്‍ കുറയ്ക്കാനും സഹായിക്കുന്ന ഭക്ഷണങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം.

*ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണം മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. ഇരുമ്പിന്റെ അപര്യാപ്തത മുടികൊഴിച്ചിലിനിടയാക്കും.ബ്രൊക്കോളി, ചീര തുടങ്ങിയ ഇലക്കറികളിലും കശുവണ്ടിപ്പരിപ്പ്, ഈന്തപ്പഴം, ഉണക്കമുന്തിരി തുടങ്ങിയവയിലും ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണത്തിന്റെ ശീലമാക്കുന്നത് മുടിവളര്‍ച്ചയ്ക്ക് ഉത്തമം.

*മുടിയുടെ ആരോഗ്യത്തിന് സിങ്ക് ഉത്തമം. ഇതിന്റെ അഭാവം മുടികൊഴിച്ചിലിന് ഇടയാക്കും. തവിട് നീക്കാത്ത ധാന്യങ്ങള്‍, കക്കയിറച്ചി തുടങ്ങിയവയില്‍ സിങ്ക് ധാരാളമുണ്ട്. *മെഗാ 3 ഫാറ്റി ആസിഡ് മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്. മത്തി, അയല തുടങ്ങിയ മത്സ്യങ്ങളില്‍ ഇവ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. മത്തങ്ങയുടെ വിത്ത്, അവക്കോഡ തുടങ്ങിയവയിലും ഇവയുണ്ട്.

*വെറ്റമിന്‍ എ മുടിയുടെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. വൈറ്റമിന്‍ എയുടെ അഭാവം താരാനും ചൊറിച്ചിലും ഉണ്ടാകാന്‍ കാരണമാകും. ഇലക്കറികള്‍, മാങ്ങ, മത്തങ്ങ, കാരറ്റ് തുടങ്ങിയവയില്‍ വൈറ്റമിന്‍ എ ധാരാളമായിട്ടുണ്ട്.

* നെല്ലിക്ക, ബദാം, മധുരക്കിഴങ്ങ്, മുട്ടയുടെ വെള്ള, കട്ടത്തൈര്, പയറും പരിപ്പും തുടങ്ങിയവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യമുള്ള മുടി ഉണ്ടാകുന്നതിന് സഹായിക്കും.


Next Story

Related Stories