TopTop
Begin typing your search above and press return to search.

വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് ഏരീസ് ഗ്രൂപ്പ്

വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് ഏരീസ് ഗ്രൂപ്പ്

വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുന്ന വിപ്ലവ പദ്ധതിക്ക് ഏരീസ് ഗ്രൂപ്പ് തുടക്കംകുറിച്ചു. ജീവനക്കാരുടെ തൊഴില്‍രഹിതരായ പങ്കാളികള്‍ക്ക് ശമ്പളം നല്‍കുമെന്ന പദ്ധതിക്കാണ് തുടക്കമായത്. ഏരീസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. പൃഭിരാജ് നടരാജന്റെ ഭാര്യ ദീപാ പൃഭിരാജാണ് ആദ്യ ശമ്പളം ഏറ്റുവാങ്ങിയത്. ഏരീസ് ഗ്രൂപ്പിന്റെ ഇരുപത്തി മൂന്നാം വാര്‍ഷിക ദിനത്തിന്റേയും സ്ഥാപക ചെയര്‍മാനും സി ഇ ഒ യുമായ ഡോ. സോഹന്‍ റോയിയുടെ ജന്മദിന ത്തിന്റെയും ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ഈ സ്‌കീം പ്രകാരം, വിവാഹത്തിന് ശേഷം മൂന്നു വര്‍ഷത്തിലധികമായി സ്ഥാപനത്തില്‍ തുടരുന്ന ജീവനക്കാരുടെ വീട്ടമ്മമാരായ ഭാര്യമാര്‍ക്ക്, ജീവനക്കാരന്റെ വരുമാനത്തിന്റെ ഏകദേശം ഇരുപത്തിയഞ്ചു ശതമാനത്തോളം വരുന്ന തുക ശമ്പളമായി ലഭിക്കും. ജീവനക്കാരന് നേരത്തെ ലഭിച്ചുവരുന്ന ശമ്പളത്തിന് പുറമേ ആയിരിക്കും പങ്കാളിക്ക് കൂടി ഈ തുക ലഭ്യമാക്കുക.

മാരിടൈം കണ്‍സള്‍ട്ടന്‍സി, ഷിപ്പ് ഡിസൈന്‍, കപ്പലുകളുടെ യു.റ്റി ഗേജിംഗ് സര്‍വേ, റോപ്പ് ആക്‌സസ്, ഇന്റീരിയര്‍, എവിയേഷന്‍ സര്‍വ്വേകള്‍ തുടങ്ങിയവയാണ് സ്ഥാപനത്തിന്റെ മുഖ്യധാരയിലുള്ള പ്രവര്‍ത്തന മേഖലകള്‍. ഇതുകൂടാതെ മീഡിയ, സിനിമാ നിര്‍മ്മാണം, ഇവന്റ് മാനേജുമെന്റ്, ടെലിവിഷന്‍, ടൂറിസം മുതലായ മേഖലകളിലും സ്ഥാപനം മുതല്‍ മുടക്കിയിട്ടുണ്ടെന്ന് ഏരീസ് ഗ്രൂപ്പിന്റെ ചെയര്‍മാനും സി ഇ ഒ യുമായ ഡോ. സോഹന്‍ റോയ് പറഞ്ഞു.


Next Story

Related Stories