TopTop
Begin typing your search above and press return to search.

ഏകത്വം ഉത്സവകാല ആഭരണശേഖരവുമായി തനിഷ്‌ക്

ഏകത്വം ഉത്സവകാല ആഭരണശേഖരവുമായി തനിഷ്‌ക്

പ്രമുഖ ആഭരണ ബ്രാന്‍ഡായ തനിഷ്‌ക് ഉത്സവകാലത്തിനായി ഏകത്വം എന്ന പേരില്‍ സവിശേഷമായ ആഭരണ ശേഖരം അവതരിപ്പിച്ചു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള 15 വ്യത്യസ്തമായ കലാരൂപങ്ങള്‍ ഒന്നിച്ചുചേര്‍ത്തിരിക്കുകയാണ് ഉത്കൃഷ്ടമായ ഈ ശേഖരത്തിലെ ഓരോ ആഭരണത്തിലുമെന്നു ആഭരണശാല അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. സവിശേഷമായ ആഭരണനിര്‍മ്മാണ വിദ്യകളായ നാകാഷി, റാവ, കിറ്റ് കിത, ചന്ദക് ലേയറിംഗ് എന്നിവയെല്ലാം ഉള്‍ച്ചേര്‍ത്തിരിക്കുന്നു ഇതില്‍. സൂക്ഷ്മമായ കരിഗാരി സങ്കേതങ്ങള്‍ അനായാസമായി ഉള്‍ക്കൊള്ളിക്കുന്നതാണ് ഇതിന്റെ സവിശേഷത.

അകലം പാലിക്കുമ്പോഴും നാമെല്ലാം ഒരുമയോടെയായിരുന്നുവെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ ചീഫ് ഡിസൈന്‍ ഓഫീസര്‍ രേവതി കാന്ത് പറഞ്ഞു. 40,000 രൂപ മുതലാണ് ഈ ശേഖരത്തിലെ ആഭരണങ്ങളുടെ വില. ഇന്ത്യയിലെമ്പാടുമുള്ള തനിഷ്‌ക് സ്റ്റോറുകളിലും www.tanishq.co.in. എന്ന തനിഷ്‌ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലും ഈ ശേഖരം ലഭ്യമാണ്.


Next Story

Related Stories