കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സംഘടിപ്പിച്ച വിമന്‍ സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് 2020യില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍നിന്നുള്ള ആഗോള വനിതാ നേതാക്കള്‍ യുവ വനിതാ സംരംഭകരോട് അനുഭവങ്ങള്‍ പങ്കുവച്ചു. ആശയങ്ങള്‍ നൂതനകാര്യങ്ങളായി മാറ്റിയെടുക്കുന്നതിനും ഉപയോക്തൃ കേന്ദ്രീകൃതമായ ബിസിനസ് വളര്‍ത്തിയെടുക്കുന്നതിനും വിദൂരത്താണെങ്കിലുംപോലും ഇഴയടുപ്പമുള്ള സംഘമായി ജോലി ചെയ്യുന്നതിനും അവര്‍ സംസാരിച്ചു. സാങ്കേതികവിദ്യ, ബിസിനസ്, ലക്ഷ്യം എന്നിവയില്‍ തനിമ എങ്ങനെ സൂക്ഷിക്കാം എന്നതിനെക്കുറിച്ചായിരുന്നു പാനല്‍ ചര്‍ച്ച.
ടിസിഎസ് ഡാറ്റ സര്‍വീസസ് ഓഫ് അനലറ്റിക്സ് ആന്‍ഡ് ഇന്‍സൈറ്റ്സ് യൂണിറ്റിലെ കോയിന് ആന്‍ഡ് പാര്‍ട്ണര്‍ ഇക്കോസിസ്റ്റം കോംപിറ്റന്‍സി ഡവലപ്മെന്റ് മേധാവി സുജാത മാധവ് ചന്ദ്രന് മോഡറേറ്ററായിരുന്നു.ടിസിഎസ് റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ യൂണിറ്റിന്റെ ഇന്‍കുബേഷന്‍ ഫംഗ്ഷന് ആഗോള മേധാവിയും വൈസ് പ്രസിഡന്റുമായ അനിത നന്ദികര്‍, ബൃന്ദ റാണി, സൗമ്യ രാജഗോപാലന്‍, ടിസിഎസ് സീനിയര്‍ മാനേജരും ഓന്ത്രപ്രണര്‍ഷിപ്പ്, ഇന്‍ക്ലൂസീവ് ഡവലപ്മെന്റ്, കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി ലീഡുമായ കോമള്‍ റാണ തുടങ്ങിയവര്‍ സംസാരിച്ചു.