TopTop
Begin typing your search above and press return to search.

തനിഷ്‌കിന്റെ 'ആരംഭ്' ആഭരണശേഖരം വിപണിയില്‍

തനിഷ്‌കിന്റെ

പ്രമുഖ ആഭരണബ്രാന്‍ഡായ തനിഷ്‌ക് ഏറ്റവും പുതിയ 'ആരംഭ്' ആഭരണങ്ങളുടെ ശേഖരം വിപണിയിലിറക്കി. പരമ്പരാഗതവും നവീനവുമായ രൂപകല്‍പ്പനകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ശേഖരം. കലാപരമായ നിര്‍മ്മാണ വൈദഗ്ധ്യത്താല്‍ തീര്‍ത്തതും മനോഹരവുമായ, നിത്യവും ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള ഭാരംകുറഞ്ഞ ആഭരണങ്ങളാണ് ഏറ്റവും പുതിയ ശേഖരത്തിലുള്ളതെന്ന് തനിഷ്‌ക് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

സ്വര്‍ണം, ഡയമണ്ട്, പോള്‍ക്കി കുന്ദന്‍ എന്നിങ്ങനെ ഇരുന്നൂറില്‍ അധികം വ്യത്യസ്ത രൂപകല്‍പ്പനകളാണ് ഈ ശേഖരത്തിലുള്ളത്. ഏറ്റവും പുതിയ ആരംഭ് ശേഖരം അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ജൂവലറി ഡിവിഷന്‍ മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ രഞ്ജിനി കൃഷ്ണസ്വാമി പറഞ്ഞു. തനിഷ്‌കിന്റെ സവിശേഷമായ നിര്‍മ്മാണചാതുരിയും രൂപകല്‍പ്പനയും ഈ ശേഖരത്തിലൂടെ വെളിപ്പെടുകയാണ്. പുതിയൊരു സമാരംഭത്തിന്റെ തുടക്കമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടി. 25,000 രൂപ മുതലാണ് ആരംഭ് ആഭരണശേഖരത്തിന്റെ വില. ഇന്ത്യയിലെമ്പാടും തനിഷ്‌കിന്റെ സ്റ്റോറുകളിലും തനിഷ്‌കിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ http://www.tanishq.co.in. എന്ന സൈറ്റിലും ഇവ ലഭ്യമാണ്.


Next Story

Related Stories