TopTop
Begin typing your search above and press return to search.

പഴങ്ങളും പച്ചക്കറികളും ശ്രദ്ധാപൂര്‍വം കഴുകി വൃത്തിയാക്കാം

പഴങ്ങളും പച്ചക്കറികളും ശ്രദ്ധാപൂര്‍വം കഴുകി വൃത്തിയാക്കാം

പോഷക സമൃദ്ധമാണ് പഴങ്ങളും പച്ചക്കറികളും. ഇവ നിത്യജീവിതത്തിന്റെ ഭാഗമാക്കേണ്ടത് അത്യാവശ്യവും. ആരോഗ്യം നിറഞ്ഞ ശരീരം രൂപപ്പെടുത്തുന്നതില്‍ പഴങ്ങളുടേയും പച്ചക്കറികളുടേയും പങ്ക് നന്നെ കുട്ടികളായിരിക്കെ തന്നെ എല്ലാവരും പഠിച്ചു തുടങ്ങുന്നതുമാണ്. എന്നാല്‍ ഇവ ശ്രദ്ധാപൂര്‍വം കഴുകി വൃത്തിയാക്കി ഉപയോഗിച്ചില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷമായി തീരും. പ്രത്യേകിച്ചും കീടനാശിനികളുടെ അമിതമായ ഉപയോഗം സാധാരണമായ ഇക്കാലത്ത്.

വ്യാവസായികാടിസ്ഥാനത്തില്‍ രാസവളങ്ങള്‍ ഒരു നിയന്ത്രണവും ഇല്ലാതെ ഉപയോഗിച്ചാണ് ഇക്കാലത്തെ കൃഷിരീതി. വളരെ ആപല്‍ക്കരവും ഗുരുതരവുമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവയാണ് കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന കീടനാശിനികള്‍. അതുകൊണ്ട് പഴങ്ങളും പച്ചക്കറികളും വളരെ ശ്രദ്ധാപൂര്‍വം കഴുകി വൃത്തിയാക്കി വേണം ഉപയോഗിക്കാന്‍. അതിന് സഹായകമായ ചില വിവരങ്ങള്‍ ചുവടെ:

*പച്ചക്കറികള്‍ വാളന്‍പുളി വെള്ളത്തിലോ വിനാഗിരി ലായനിയിലോ പത്തു മിനിറ്റ് വരെ മുക്കിവെയ്ക്കുന്നത് അവയിലുള്ള കീടനാശിനികളുടെ അംശം ഇല്ലാതാക്കാന്‍ സഹായിക്കും. ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു നെല്ലിക്ക വലുപ്പത്തില്‍ വാളന്‍ പുളി എടുത്ത് പിഴിഞ്ഞ ലായനിയിലോ ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് വലിയ ടി സ്പൂണ്‍ വിനാഗിരി ചേര്‍ത്ത മിശ്രിതത്തിലോ വേണം ഇവ മുക്കിവെയ്ക്കാന്‍. ഇങ്ങനെ മുക്കിവെച്ച പച്ചക്കറികള്‍ ടാപ്പിലെ വെള്ളത്തില്‍ ശക്തിയായി ഉലുക്കി കഴുകണം. പാത്രത്തില്‍ ശേഖരിച്ചു വച്ചിരിക്കുന്ന വെള്ളത്തിനേക്കാള്‍ ടാപ്പില്‍ നിന്നുള്ള വെള്ളത്തില്‍ കഴുകുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം. കീടനാശിനിയുടെ അംശം ഇല്ലാതാക്കുന്നതിന് ഇതാണ് കൂടുതല്‍ സഹായകം. ഇത് പല തവണ ആവര്‍ത്തിക്കുകയും വേണം.

*ഓരോ പച്ചക്കറിയും കഴുകുമ്പോഴും സവിശേഷ ശ്രദ്ധ വേണം. വഴുതനങ്ങ, വെണ്ടയ്ക്ക, കാപ്‌സിക്കം, കോളിഫ്‌ളെവര്‍, പച്ചമുളക് തുടങ്ങിയവ നന്നായി കഴുകി ഞെട്ട് അടര്‍ത്തിമാറ്റിയശേഷം വെള്ളം തോര്‍ന്നുപോകുന്നതിനായി സുഷിരങ്ങളുള്ള പാത്രത്തില്‍ കഴിയുമെങ്കില്‍ ഒരു രാത്രി മുഴുവനായും വെയ്ക്കണം. പിന്നീട് മാത്രം ഫ്രിഡ്ജിലേക്ക് മാറ്റി സൂക്ഷിക്കുന്നതാവും സുരക്ഷിതം.കാരറ്റിന്റെ ജലാംശം നഷ്ടപ്പെടാതിരിക്കാന്‍ മുകള്‍ വശം അല്പം മുറിച്ചുമാറ്റിയതിനുശേഷം ഫ്രിഡ്ജില്‍ വെയ്ക്കണം.

*ഇത്തരത്തില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന പച്ചക്കറികള്‍ ഉപയോഗിക്കുന്നതിന് കാല്‍ മണിക്കൂര്‍ മുന്‍പായി പുറത്തെടുത്ത് അല്പം നാരങ്ങനീര് ചേര്‍ത്ത വെള്ളത്തില്‍ ഇട്ടുവെച്ചാല്‍ അവയ്്്ക്കു കൂടുതല്‍ ഫ്രഷ്‌നെസ് ഉണ്ടാകും.*ഏലയ്ക്കയൊക്കെ പുറത്തെ തൊലി നീക്കിയശേഷം മാത്രമേ ഉപയോഗിക്കാവു.


Next Story

Related Stories