ട്രെന്‍ഡിങ്ങ്

എന്നെ കൊന്നിട്ട് കുറ്റം പി.ജയരാജന്റെ തലയില്‍ വയ്ക്കാന്‍ ശ്രമിച്ചു; ആര്‍എസ്എസിനെതിരേ വെളിപ്പെടുത്തലുമായി സംഘം പ്രവര്‍ത്തകന്‍

വര്‍ഗീയയ ലഹളകള്‍ ഉണ്ടാക്കാനും ആര്‍എസ്എസ് തന്നെ നിയോഗിച്ചുവെന്നും വിഷ്ണുവിന്റെ തുറന്നു പറച്ചില്‍

ആര്‍എസ്എസ്സിനെതിരേ മുന്‍ സംഘപ്രവര്‍ത്തകന്റെ വെളിപ്പെടുത്തലുകള്‍. തിരുവനന്തപുരം കരകുളത്ത് മണ്ഡലം ശാരീരിക് ശിക്ഷക് പ്രമുഖായ വിഷ്ണുവാണ് തന്നെ കൊല്ലപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആര്‍എസ്എസിന് എതിരായി മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞത്.

സംഘത്തിന്റെ നേതൃത്വ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഉള്‍പ്പെട്ട സംഘം തന്നെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചെന്നും 38 ദിവസത്തോളം തടവില്‍ പാര്‍പ്പിച്ചെന്നും കൊല്ലാന്‍ പദ്ധതിയിട്ടെന്നും വിഷ്ണു പറയുന്നു.

ആറ്റിങ്ങലില്‍ വര്‍ഗീയ കലാപം ഉണ്ടാക്കാന്‍ പെന്തക്കോസ്ത് പള്ളി ആക്രമിച്ചത് തന്റെ നേതൃത്വത്തില്‍ ആയിരുന്നുവെന്നും ആ കേസില്‍ താന്‍ പ്രതിയാണെന്നും വിഷ്ണു പറയുന്നു. സംഘം പറിഞ്ഞിട്ടാണ് ആക്രമണം നടത്തിയത്. നോമ്പുകാലത്ത് ഹിന്ദു-മുസ്ലിം ലഹള സൃഷ്ടിക്കാന്‍ പോത്തിനെ കൊണ്ടുവന്ന കേസിലും താന്‍ പ്രതിയാണെന്നും വിഷ്ണു സമ്മതിക്കുന്നു.
ഏഴാമത്തെ വയസ് മുതല്‍ ശാഖയില്‍ പോയി തുടങ്ങിയ താന്‍ ആര്‍എസ്എസിന്റെ മാറിയ ശൈലിയെ ചോദ്യം ചെയ്തതോടെയാണ് നേതാക്കന്മാരുടെ കണ്ണിലെ കരടായതെന്നും വിഷ്ണു പറയുന്നു. തന്നെ കൊന്നശേഷം സിപിഎം ജില്ല സെക്രട്ടറി പി. ജയരാജന്റെ മാനസിക പീഡനങ്ങളെ തുടര്‍ന്നു ആത്മഹത്യ ചെയ്തതാണെന്നു വരുത്തി തീര്‍ക്കാന്‍ ആ വിധത്തില്‍ അവര്‍ പറഞ്ഞതുപോലെ ഒരു കുറിപ്പ് എഴുതി വാങ്ങിയെന്നും വിഷ്ണു പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍