UPDATES

വിദേശം

ന്യൂയോർക്കിലേക്ക് എമിറേറ്റ്സ് വിമാനത്തിൽ പോയ 100 പേർക്ക് പനിയും ചുമയും; അന്വേഷണം തുടങ്ങി

521 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പനി, ചുമ എന്നീ രോഗലക്ഷണങ്ങളാണ് നൂറോളം വരുന്ന യാത്രക്കാർ കാണിക്കുന്നത്.

ദുബൈയിൽ നിന്നും ന്യൂയോർക്കിലേക്ക് പോയ എമിറേറ്റ്സ് വിമാനത്തിൽ സഞ്ചരിച്ച നൂറു പേർ അസുഖബാധിതരായി. ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ ഇറക്കിയ വിമാനത്തിലെ യാത്രക്കാര്‍ ഇപ്പോൾ സർക്കാരിന്റെ ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണത്തിലാണ്. എന്താണ് ഇതിനു കാരണമെന്ന് ഇനിയും വ്യക്തമായിട്ടില്ല.

521 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പനി, ചുമ എന്നീ രോഗലക്ഷണങ്ങളാണ് നൂറോളം വരുന്ന യാത്രക്കാർ കാണിക്കുന്നത്.

സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാമെന്നും കാര്യങ്ങൾ നിരീക്ഷിച്ച് പ്രസിഡണ്ട് ഡോണൾഡ് ട്രംപിനെ സമയാസമയങ്ങളിൽ അറിയിക്കുന്നുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ് സാറ സാൻഡേഴ്സ് പറഞ്ഞു.

രോഗബാധിതരായ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രോഗബാധയില്ലാത്തവരെ പോകാന്‍ അനുവദിച്ചിട്ടുമുണ്ട്. ഗുരുതരമായ പ്രശ്നങ്ങളൊന്നും ആർക്കുമില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍