വിദേശം

റഷ്യയിൽ അടിയന്തിര ലാൻഡിങ്ങിനിടെ വിമാനത്തിന് തീ പിടിച്ച് 41 മരണം

വിമാനം അടിയന്തിരമായി നിലത്തിറക്കുന്നതിനിടെ തീ പിടിച്ച് 41 പേർ കൊല്ലപ്പെട്ടു. റഷ്യയിലെ മോസ്കോയിൽ ഷെരെമെറ്റീവോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു. റഷ്യയിലെ എയ്റോഫ്ലോട്ട് വിമാനക്കമ്പനിയുടെ സുഖോയ് സൂപ്പർജെറ്റ് 100 വിമാനമാണ് ക്രാഷ് ലാൻഡിങ് ചെയ്തത്.

വിമാനം ക്രാഷ് ലാൻഡിങ് നടത്തുന്നതിന്റെയും തീപ്പിടിത്തമുണ്ടാകുന്നതിന്റെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

തീപ്പിടിച്ച വിമാനം റൺവേയിലൂടെ നീങ്ങുന്നതും പിന്നീട് നിന്നതിനു ശേഷം മുൻവശത്തെ വാതിലിലൂടെ ആളുകൾ ഇറങ്ങി ഓടുന്നതും വീഡിയോയിൽ കാണാം. ആകെ 78 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 37 പേർ രക്ഷപ്പെട്ടതായി ഒടുവിലെത്തിയ റിപ്പോർട്ടുകൾ പറയുന്നു. 11 പേർക്ക് പരിക്കുണ്ട്. ഇവര്‍ ചികിത്സയിലാണെന്ന് ആരോഗ്യമന്ത്രി ദിമിത്രി മാറ്റ്‌വെയെവ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍