വിദേശം

അഴിമതി ആരോപണം: ചൈനീസ് കമ്മ്യൂണിസറ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ നിന്നും 8 പേര്‍ക്ക് സംസ്പന്‍ഷന്‍

Print Friendly, PDF & Email

ഇന്നു ചേരുന്ന കേന്ദ്ര കമ്മിറ്റിയില്‍ നടപടിയുണ്ടാവുമെന്ന് സൂചന

A A A

Print Friendly, PDF & Email

ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പ്പിങിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി 8 കേന്ദ്രകമ്മിറ്റി അംഗങ്ങളെ നീക്കം ചെയ്‌തേക്കുമെന്ന് സൗത്ത് ചൈന മോണിങ് പോസറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഇന്നു ചേരുന്ന പാര്‍ട്ടി കമ്മിറ്റിയിലാണ് തിരുമാനം ഉണ്ടാവുകയെന്നും മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട ചെയ്യുന്നു. മാറി മാറി വരുന്ന കേന്ദ്രകമ്മിറ്റിയില്‍ ഷിക്കുമുമ്പ് ഒരിക്കലുമുണ്ടായില്ലാത്ത വിധത്തിലുളള നടപടിയാണെന്നും മോണിങ് പോസറ്റ് നിരീക്ഷിക്കുന്നു. 2012 ല്‍ പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തതിനു ശേഷം 17 മുഴുസമയം കേന്ദ്രകമ്മിറ്റി അംഗങ്ങളും ഇടവിട്ട് തെരഞ്ഞെടുക്ക പെടുന്ന 17 അംഗങ്ങളും പുറത്താക്കപെട്ടിട്ടുണെന്നും സൗത്ത് ചൈന മോണിങ് പോസറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് അദ്ദേഹം ചുമതല ഏല്‍ക്കുന്നതിന്റെ മുമ്പ് നാല് ടേര്‍മുകളിലെ നേതാക്കള്‍ നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന പുറത്താക്കപെട്ടവരേക്കാള്‍ അധികമാണെന്നും പോസറ്റ് ചൂണ്ടികാട്ടുന്നു. അതെസമയം, കളങ്കിതാരായ നിരവധി നേതാക്കള്‍ ഇപ്പോഴും സമിതിയില്‍ സ്ഥിരാംഗങ്ങളായി തുടരുന്നതായും സൗത്ത് ചൈന പോസറ്റ് റിപ്പോര്‍ട്ട് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍