UPDATES

വിദേശം

ബ്രസീലിൽ തീവ്ര വലത് സർക്കാർ അധികാരത്തിലെത്തിയ ശേഷം ആമസോണ്‍ വനനശീകരണം 88% വർധിച്ചു

ആമസോണിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ബോൾസോനാരോ ശക്തമായ പിന്തുണ നല്‍കുന്നതും, കൂടുതല്‍ ഫൈന്‍ വാങ്ങി പരിസ്ഥിതി വകുപ്പ് ചെയ്തുകൊടുക്കുന്ന ഒത്താശയും അപകടത്തിലേക്കാണ് രാജ്യത്തെ കൊണ്ടുപോകുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

ബ്രസീലിലുള്ള ആമസോൺ മഴക്കാടുകളിലെ വനനശീകരണം ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ 88 ശതമാനത്തിലധികം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവ്‌ വച്ചു നോക്കുമ്പോള്‍ വലതുപക്ഷ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയുടെ കീഴിൽ തുടർച്ചയായ രണ്ടാം മാസവും വനനശീകരണം വർദ്ധിക്കുന്നതായാണ് കാണുന്നത്.

ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ മഴക്കാടുകളിലെ വനനശീകരണം മൊത്തം 920 ചതുരശ്ര കിലോമീറ്റർ (355 ചതുരശ്ര മൈൽ) വര്‍ധിച്ചതായി ബ്രസീലിന്റെ ബഹിരാകാശ ഏജൻസി പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് പ്രാഥമികമായ കണക്കു മാത്രമാണെന്നും, കൂടുതല്‍ വിശദമായ ഇമേജിംഗിനെ അടിസ്ഥാനമാക്കി പരിഷിധിച്ചാല്‍ കഴിഞ്ഞ വർഷത്തെ കണക്കിനെ അത് കടത്തിവെട്ടി 15% വർധനവ് രേഖപ്പെടുത്തുമെന്നും അവര്‍ പറയുന്നു.

ആമസോണിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ബോൾസോനാരോ ശക്തമായ പിന്തുണ നല്‍കുന്നതും, കൂടുതല്‍ ഫൈന്‍ വാങ്ങി പരിസ്ഥിതി വകുപ്പ് ചെയ്തുകൊടുക്കുന്ന ഒത്താശയും അപകടത്തിലേക്കാണ് രാജ്യത്തെ കൊണ്ടുപോകുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. യൂറോപ്യൻ യൂണിയനും തെക്കേ അമേരിക്കൻ കൂട്ടായ്മയായ ‘മെർകോസൂറും’ തമ്മിലുള്ള സ്വതന്ത്ര വ്യാപാര ഇടപാടിലെ വ്യവസ്ഥകൾ പ്രകാരം പരിസ്ഥിതി സംരക്ഷിക്കാൻ ബ്രസീൽ കൂടുതല്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ഈ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും വനനശീകരണം കുതിക്കുക തന്നെയാണ്.

ഏപ്രിൽ മാസം വരെ മഴ പെയ്തിരുന്ന മേഖലയാണിത്. ഇപ്പോള്‍ അവിടെ വരണ്ട കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. വനനശീകരണം ഈ മെയ് മാസത്തിൽ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 34 ശതമാനം ഉയർന്നു. ഈ വിഷയത്തില്‍ ബോൾസോനാരോയുടെ ഓഫീസ് പ്രതികരിക്കാൻ വിസമ്മതിച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും പരിസ്ഥിതി മന്ത്രാലയം ഉത്തരം നല്‍കുമെന്നാണ് പറഞ്ഞത്. ‘അനധികൃത വനനശീകരണത്തെ ചെറുക്കാൻ ഞങ്ങൾ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന്’ പരിസ്ഥിതി മന്ത്രി റിക്കാർഡോ സല്ലെസ് അവകാശപ്പെട്ടു.

ലോകത്തിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ മഴക്കാടായ ആമസോണിന്‍റെ 60 ശതമാനവും ബ്രസീലിലാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ആഗോള പോരാട്ടത്തില്‍ സുപ്രധാനമായ പങ്കു വഹിക്കേണ്ട മേഖലയാണിത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍