UPDATES

വിദേശം

അണക്കെട്ട് തകർന്നുണ്ടായ നാശനഷ്ടങ്ങൾക്ക് ഖനന കമ്പനി നഷ്ടപരിഹാരം നൽകണം

ഡാമിൽനിന്നും ഒഴുകിയെത്തിയ ചെളിയിലകപ്പെട്ട് 248 പേരാണ് കൊല്ലപ്പെട്ടത്.

ബ്രുമാഡിൻഹോ അണക്കെട്ടിന്റെ തകർച്ച മൂലമുണ്ടായ എല്ലാ നാശനഷ്ടങ്ങൾക്കും നഷ്ടപരിഹാരം നൽകാൻ ഖനന ഭീമനായ വേലിനോട് ബ്രസീലിയൻ കോടതി ഉത്തരവിട്ടു. ബ്രസീലിലെ ഏറ്റവും വലിയ വ്യാവസായിക അപകടമായിരുന്നു അത്. നഷ്ടപരിഹാരത്തുക എത്രയെന്നു കൃത്യമായി ഉത്തരവിൽ പറഞ്ഞിട്ടില്ലെങ്കിലും സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉൾപ്പെടെ എല്ലാ നാശനഷ്ടങ്ങളും പരിഹരിക്കേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തമാണെന്ന് ജഡ്ജി പറഞ്ഞു. ഡാമിൽനിന്നും ഒഴുകിയെത്തിയ ചെളിയിലകപ്പെട്ട് 248 പേരാണ് കൊല്ലപ്പെട്ടത്. ഇരുപത്തിരണ്ട് പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല.

കോടതി നേരത്തെ മരവിപ്പിച്ച വേലിന്റെ ആസ്തിയായ 2.9 ബില്യൺ ഡോളർ തുക അങ്ങനെത്തന്നെ തുടരുമെന്നും ജഡ്ജി എൽട്ടൺ പുപ്പോ നൊഗ്വേര പറഞ്ഞു. ദുരിതബാധിത കുടുംബങ്ങൾക്കും ബിസിനസുടമകൾക്കും നഷ്ടപരിഹാരം നൽകുന്നതിന് ആ ഫണ്ട് ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവും ശാസ്ത്രീയവുമായ മാനദണ്ഡങ്ങൾ മാത്രം നോക്കിമാത്രം തകർച്ചയുടെ ആഘാതം നോക്കാനോ നാശനഷ്ട തുക എത്ര നൽകണമെന്ന് പറയാനോ കഴിയില്ല എന്നാണ് ജഡ്ജി അഭിപ്രായപ്പെട്ടത്.

ഇരകളായവരുടെ കുടുംബങ്ങൾക്കും കമ്മ്യൂണിറ്റി ഇൻഫ്രാസ്ട്രക്ചറിനും പരിസ്ഥിതിക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും സംഭവിച്ച നാശനഷ്ടങ്ങൾക്ക് ന്യായമായതും പെട്ടെന്നുള്ളതുമായ നഷ്ടപരിഹാരം നൽകാൻ കമ്പനി പ്രതിജ്ഞാബദ്ധമാണ് എന്ന് വെയിൽ പ്രസ്താവനയിൽ പറഞ്ഞു. അണക്കെട്ട് തകർന്ന സമയത്ത് ഉണ്ടായിരുന്ന വെയിലിന്റെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ പാരിസ്ഥിതിക നാശനഷ്ടം വരുത്തിയതുമുതൽ സ്വമേധയാ നടത്തിയ നരഹത്യക്കുവരെ കേസെടുക്കണമെന്ന്‌ ബ്രസീൽ സെനറ്റ് കഴിഞ്ഞ ആഴ്ച പ്രോസിക്യൂട്ടർമാരോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സെനറ്റിന്റെ ശുപാർശയോട് വിയോജിപ്പുണ്ടെന്നും അണക്കെട്ടിന്റെ തകർച്ചയ്ക്ക് മുമ്പ് ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മുതിർന്ന കമ്പനി ഉദ്യോഗസ്ഥർക്ക് അറിയില്ലായിരുന്നുവെന്നും വെയിൽ പറഞ്ഞു. നിയമപരമായി ബാധകമല്ലെങ്കിലും, സെനറ്റിന്റെ ശുപാർശ ഖനന ഭീമനെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍