TopTop
Begin typing your search above and press return to search.

കാശ്മീര്‍ നിങ്ങള്‍ എടുത്തോളൂ, പകരം കോഹ്ലിയെ ഞങ്ങള്‍ക്ക് തരൂ; പാകിസ്ഥാനിലെ കോഹ്ലി ആരാധകര്‍

കാശ്മീര്‍ നിങ്ങള്‍ എടുത്തോളൂ, പകരം കോഹ്ലിയെ ഞങ്ങള്‍ക്ക് തരൂ; പാകിസ്ഥാനിലെ കോഹ്ലി ആരാധകര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയ്ക്ക് പാകിസ്ഥാനിലും ആരാധകരുണ്ടെന്ന് നേരത്തെ തന്നെ നാമറിഞ്ഞത്. മുന്‍ പാക് താരം യൂനിസ് ഖാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാകിസ്ഥാനിലെ ക്രിക്കറ്റ് ആരാധകര്‍ കോഹ്ലിയെ ആരാധിക്കുന്നു. താരങ്ങളാകട്ടെ കോഹ്ലിയെ പോലെ കളിക്കാനും ആഗ്രഹിക്കുന്നു എന്നാണ് യൂനിസ് ഖാന്‍ പറഞ്ഞത്.

ഇപ്പോളിതാ ലാഹോറില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ കോഹ്ലിയോടുള്ള ജനങ്ങളുടെ ആരാധന വ്യക്തമാക്കുന്നതാണ്. ഒരു ക്രിക്കറ്റ് ആരാധകന്‍ പാകിസ്ഥാന്റെ ലോകകപ്പ് ജഴ്‌സിയുമണിഞ്ഞ് ബൈക്ക് ഓടിക്കുന്ന ചിത്രമാണ് ഇതില്‍ ഒന്ന്. അതേസമയം ജഴ്‌സിയില്‍ കോഹ്ലിയെന്നാണ് എഴുതിയിരിക്കുന്നത്. ഈ ചിത്രം പലരും ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ഒരു താരമെന്ന നിലയില്‍ കോഹ്ലിയെ തങ്ങള്‍ ആരാധിക്കുന്നുണ്ടെന്നാണ് ഈ ചിത്രം ട്വീറ്റ് ചെയ്തുകൊണ്ട് ഇവര്‍ പറയുന്നത്.

പാകിസ്ഥാനില്‍ നിന്നുള്ള മറ്റ് ചിലര്‍ പറയുന്നത് ഞങ്ങള്‍ക്ക് കാശ്മീര്‍ വേണ്ട പകരം കോഹ്ലിയെ തന്നാല്‍ മതിയെന്നാണ്. പാകിസ്ഥാന്റെ ദേശീയ പതാകയും ഇങ്ങനെയെഴുതിയ ബാനറും പിടിച്ചുള്ള ഫോട്ടോയാണ് ഇവര്‍ ട്വീറ്റ് ചെയ്യുന്നത്.

read more:യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു


Next Story

Related Stories