TopTop

ശിഖര്‍ ധവാന് പരിക്ക്; എല്ലാ കളിയും നഷ്ടമാകും

ശിഖര്‍ ധവാന് പരിക്ക്; എല്ലാ കളിയും നഷ്ടമാകും
ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ലോകകപ്പിലെ എല്ലാ കളികളും നഷ്ടമാകും. ധവാനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ മൂന്നാഴ്ചത്തെ വിശ്രമമാണ് നിശ്ചയിച്ചിരിക്കുന്നത്. പകരം റിഷഭ് പന്തിനെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് അറിയുന്നത്. ലോകകപ്പിന് മുമ്പ് ഫോമിലല്ലാതിരുന്ന ധവാന് പകരം പന്തിനെ ഉള്‍പ്പെടുത്തുമെന്നാണ് കരുതിയതെങ്കിലും അപ്രതീക്ഷമായി ധവാന്‍ തന്നെ ടീമിലെത്തി.

അതേസമയം ഫോമിലല്ലെന്ന വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ധവാന്‍ നടത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ നിറം മങ്ങിയെങ്കിലും മിന്നുന്ന പ്രകനമാണ് ഓസ്‌ട്രേലിയ്‌ക്കെതിരായ മത്സരത്തില്‍ താരം പുറത്തെടുത്തത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ധവാന്റെ സെഞ്ചുറിയെ ക്രിക്കറ്റ് ലോകം വാഴ്ത്തുകയായിരുന്നു. ഈ സെഞ്ചുറി പ്രകടനത്തിനിടയിലാണ് ധവാന്റെ ഇടതുകൈയിലെ വിരലിന് പരിക്കേറ്റത്.

ഈ വിരലിന് പൊട്ടലുണ്ടെന്നാണ് തിങ്കളാഴ്ച നടത്തിയ സ്‌കാനിംഗില്‍ തെളിഞ്ഞത്. ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ തന്നെ വിരലിന് പരിക്കേറ്റെങ്കിലും അത് കാര്യമാക്കാതെ ധവാന്‍ ഇന്നിംഗ്‌സ് പൂര്‍ത്തിയാക്കുകയായിരുന്നു. ഇന്ത്യയ്ക്ക് ഈമാസം ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മത്സരങ്ങള്‍ ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവരുമായാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ കീ റോള്‍ ധവാനാണ്. 2015ലെ ലോകകപ്പില്‍ ധവാന്‍ രണ്ട് സെഞ്ചുറി നേടിയിരുന്നു. ഐസിസി ടൂര്‍ണമെന്റുകളിലാകെ ആറ് സെഞ്ചുറികളുണ്ട്.

read more:ദക്ഷിണാഫ്രിക്കയെ കാത്ത് മറ്റൊരു ലോകകപ്പ് ദുരന്തം; മഴ ചതിച്ച പ്രോട്ടിയകളുടെ സാധ്യതകള്‍ ഇനിയിങ്ങനെ

Next Story

Related Stories