UPDATES

കായികം

പഠിച്ച സ്‌കൂളില്‍ നിന്നും കോഹ്ലിയ്ക്ക് സമ്മാനം ഗ്രൗണ്ടിലെ മണ്ണ്‌

പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഉത്തം നഗറിലെ കോഹ്ലി പഠിച്ച വിശാല്‍ ഭാരതി പബ്ലിക് സ്‌കൂള്‍ ആണ് ലണ്ടനിലേക്ക് മണ്ണ് അയച്ചുകൊടുത്തത്

വിരാട് കോഹ്ലിയ്ക്ക് സ്‌കൂള്‍ ഗ്രൗണ്ടിലെ മണ്ണ് സമ്മാനമായി അയച്ച് സ്‌കൂള്‍ അധികൃതര്‍. ഇന്ന് നിര്‍ണ്ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയെ നേരിടാനിറങ്ങുന്നതിന് മുന്നോടിയായാണ് കോഹ്ലിയ്ക്ക് അനുഗ്രഹമായി അധ്യാപകര്‍ ഗ്രൗണ്ടിലെ മണ്ണ് അയച്ചുകൊടുത്തത്.

പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഉത്തം നഗറിലെ കോഹ്ലി പഠിച്ച വിശാല്‍ ഭാരതി പബ്ലിക് സ്‌കൂള്‍ ആണ് ലണ്ടനിലേക്ക് മണ്ണ് അയച്ചുകൊടുത്തത്. കോഹ്ലിയുടെ കുട്ടിക്കാലത്ത് പഠിച്ചത് ഇവിടെയാണ്.

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കോഹ്ലി ഈ സ്‌കൂളില്‍ നിന്നും സേവ്യര്‍ കോണ്‍വെന്റിലേക്ക് പഠിത്തം മാറ്റുന്നത്. 1998ലാണ് കോഹ്ലി പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ക്രിക്കറ്റ് അക്കാദമിയില്‍ ചേരുന്നത്. ആ സമയത്തും വിശാല്‍ ഭാരതിയില്‍ പഠിക്കുന്നുണ്ട്. 2008ല്‍ ഇന്ത്യന്‍ ടീമില്‍ എത്തുമ്പോഴേക്കും കോഹ്ലി ഒരുപാട് വളര്‍ന്നു. മുന്‍താരങ്ങളും കമന്റേറ്റര്‍മാരുമെല്ലാം അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുന്നതിലേക്ക് കോഹ്ലിയിലെ കളിക്കാരനും വളര്‍ന്നു. ഇന്ന് എല്ലാ ഫോര്‍മാറ്റിലെയും ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് കോഹ്ലി.

ജൂണ്‍ അഞ്ചിനാണ് ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങള്‍ ആരംഭിച്ചത്. അന്നത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് തോല്‍പ്പിക്കാന്‍ സാധിച്ചിരുന്നു. ഓട്രേലിയയ്‌ക്കെതിരെ ഇന്ത്യയുടെ കളി പുരോഗമിക്കുകയാണ്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് വേണ്ടി ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും മികച്ച തുടക്കമാണ് നടത്തുന്നത്.

read more:ഇത്തവണയും രോഹിതിന് ഭാഗ്യം; സുവര്‍ണാവസരം നഷ്ടപ്പെടുത്തി കോള്‍ട്ടര്‍ നൈല്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍