TopTop
Begin typing your search above and press return to search.

ഈ ലോകകപ്പ് ക്രിക്കറ്റിന്‍റെ ശാക്തിക സന്തുലനത്തില്‍ മാറ്റം വരുത്തുമോ?

ഈ ലോകകപ്പ് ക്രിക്കറ്റിന്‍റെ ശാക്തിക സന്തുലനത്തില്‍ മാറ്റം വരുത്തുമോ?

ഞായറാഴ്ച ഈ ലേഖനം നിങ്ങള്‍ വായിക്കുമ്പോഴേക്കും ഇന്ത്യയോടും ശ്രീലങ്കയോടും ബംഗ്ലദേശിനോടും ഒപ്പം പാകിസ്ഥാനും ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുമോ എന്ന കാര്യത്തില്‍ ഒരു വ്യക്തമായ ചിത്രം തെളിഞ്ഞിരിക്കും. അയര്‍ലന്റിനെ മറികടക്കാന്‍ മിസ്ബ-ഉള്‍-ഹക്കിന്റെ ടീമിന് സാധിച്ചാല്‍, ചരിത്രത്തില്‍ ആദ്യമായാവും ഉപഭൂഖണ്ഡത്തിലെ നാല് ടീമുകളും ഒന്നിച്ച് ലോകകപ്പില്‍ ഇത്ര ദൂരം മുന്നേറുന്നത്: തീര്‍ച്ചയായും ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ചില പ്രധാന്യങ്ങള്‍ ഉണ്ടാവുന്ന സന്ദര്‍ഭമാണ് അതെന്ന് പറയാതിരിക്കാനാവില്ല.

തങ്ങളുടെ സ്വാഭാവിക താളം കണ്ടെത്താന്‍ വിഷമിക്കുകയായിരുന്ന ഇന്ത്യ, പതിവ് പോലെ ലോകകപ്പ് തുടങ്ങിയതോടെ ഒരു ബുള്‍ഡോസര്‍ ആയി മാറി. ശനിയാഴ്ച സിംബാവെക്കെതിരെ നേടിയ ആധികാരിക ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിപ്പിക്കുമ്പോള്‍, കിരീടം നിലനിറുത്താന്‍ പോന്ന ടീമായി എല്ലാവരും ധോണിയുടെ സംഘത്തെ വിലയിരുത്തുന്നു.

കുമാര്‍ സംഗക്കാര വീണ്ടും 'കൊടുങ്കാറ്റായി' മാറിയതോടെ, നിലവാരമില്ലാത്ത ബൗളിംഗ് ആക്രമണത്തിന്റെ പോരായ്മകള്‍ മറന്നുകൊണ്ട് ബാറ്റിംഗ് ശക്തിയിലൂടെ ക്വാര്‍ട്ടറില്‍ ഇടം നേടാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചു. ഇംഗ്ലണ്ടിനെ തോല്‍പിച്ച് നാട്ടിലേക്ക് മടക്കി അയച്ച ബംഗ്ലാദേശാണ് ഏറ്റവും കൂടുതല്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയത്. അവര്‍ അത് അര്‍ഹിക്കുകയും ചെയ്യുന്നു.മറ്റ് മൂന്ന് ടീമുകളില്‍ നിന്നും വ്യത്യസ്തമായി പാകിസ്ഥാന്‍ ഒരു ഉറപ്പില്ലാത്ത സംഘമാണെന്ന തോന്നലാണ് ഉളവാക്കിയത്. നിര്‍ഭാഗ്യം പരിക്കിന്റെ രൂപത്തില്‍ പിടികൂടിയപ്പോള്‍ ചില പ്രധാന കളിക്കാരെ അവര്‍ക്ക് നഷ്ടമായി. എന്നാല്‍ ആദ്യ മത്സരങ്ങളിലെ ചില മോശം പ്രകടനങ്ങളാണ് അവരുടെ ദുഃസ്ഥിതിയുടെ ആഴം കൂട്ടിയത്. അതിന് ശേഷം, കളിക്കാരുടെ ആത്മവിശ്വാസം ഉയര്‍ത്തിക്കൊണ്ട് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ അപ്രതീക്ഷിത വിജയം വന്നു.

ഇപ്പോഴത്തെ നിലയില്‍ തങ്ങളുടെ മോശം ശരാശരി റണ്‍ നിരക്ക് മെച്ചപ്പെടുത്തുന്നതിനായി വെസ്റ്റിന്‍ഡീസിന് യുഎഇക്കെതിരെ വലിയ മാര്‍ജിനിലുള്ള വിജയം അനിവാര്യമായിരുന്നു. വിജയലക്ഷമായ 176 റണ്‍സ് 19.3 ഓവര്‍ ബാക്കി നില്‍ക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ കരസ്ഥമാക്കിയ വെസ്റ്റിന്‍ഡീസ് ആ കടമ്പ വിജയകരമായി കടക്കുകയും ചെയ്തു.

വിജയിക്കുകയും റണ്‍ നിരക്കിന്റെ കണക്കുകളില്‍ പെടാതിരിക്കുകയും ചെയ്യുക എന്നതാണ് പാകിസ്ഥാന്റെ മുന്നിലുള്ള ഏറ്റവും നല്ല വഴി. അത് അത്ര എളുപ്പമായിരിക്കില്ല. അയര്‍ലന്റുകാര്‍ പരാക്രമികളാണ്. എന്നാല്‍ അങ്ങിനെ ഒരു മുന്‍വിധിയിലേക്ക് നമ്മള്‍ എടുത്തു ചാടേണ്ട കാര്യമില്ല: കിരീടപ്പോരാട്ടത്തില്‍ ഉപഭൂഖണ്ഡത്തിലെ നാല് ടീമുകളും സജീവമാണ് എന്നത് തന്നെ ക്രിക്കറ്റിന്റെ ശാക്തിക സന്തുലനത്തില്‍ വലിയ മാറ്റങ്ങളുടെ സൂചകമാണ്. ഏകദിന ക്രിക്കറ്റിലെങ്കിലും ഇത് വലിയ മാറ്റങ്ങള്‍ക്ക് തുടക്കമാകും.

വളരെ കുറച്ച് രാജ്യങ്ങളെ ക്രിക്കറ്റ് കളിക്കുന്നുള്ളു എന്നതിനാല്‍ തന്നെ വിശാല അര്‍ത്ഥത്തില്‍ ഉപഭൂണ്ഡത്തിന് ഈ കായിക വിനോദത്തിന്റെ കാര്യത്തില്‍ വളരെ നിര്‍ണായക സ്ഥാനമാണുള്ളത്. ഐസിസിയില്‍ ടെസ്റ്റ് പദവിയോട് കൂടിയ ഒമ്പത് പൂര്‍ണ അംഗങ്ങള്‍ മാത്രമാണുള്ളത്. അതില്‍ നാല് രാജ്യങ്ങളും ഈ പ്രദേശത്ത് നിന്നും ഉള്ളവരാണ്. കളിയോടുള്ള ഭ്രാന്തമായ അവേശം കൊണ്ട് മാത്രം ഈ നാല് രാജ്യങ്ങള്‍ക്കും ക്രിക്കറ്റിനെ താങ്ങി നിറുത്താന്‍ സാധിക്കുന്നു. താരതമ്യേന യുവാക്കള്‍ക്ക് ഭൂരിപക്ഷമുള്ള ജനസംഖ്യാനുപാതം, ഈ കായിക വിനോദത്തിലേക്ക് കളിക്കാരെയും കാണികളെയും ഒരേ പോലെ പ്രദാനം ചെയ്യുന്നു. ഇന്ത്യയുടെ കാര്യത്തിലെങ്കിലും ഈ കായിക വിനോദത്തിന് സ്വന്തം കാലില്‍ നില്‍ക്കാനുള്ള ഒരു സാമ്പത്തിക അടിത്തറയും ഉണ്ട്.തങ്ങളുടെ ടീമുകളെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള ക്രിക്കറ്റ് ഭരണം വെസ്റ്റിന്‍ഡീസിലും സിംബാവെയിലും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ മികച്ച പ്രകടനം കാഴ്ച വയ്‌ക്കേണ്ടതിന് കൂടുതല്‍ പ്രാധാന്യം കൈവരുന്നു. പക്ഷെ മൈതാനത്തിന് അകത്തും പുറത്തും ഉയര്‍ന്ന രീതിയിലുള്ള നിലവാരവും സഭ്യതയും പ്രദര്‍ശിപ്പിക്കുക എന്ന അധിക ഉത്തരവാദിത്വവും ഈ ടീമുകളുടെ മുകളില്‍ പതിക്കുന്നു.

എന്നാല്‍ ഈ കാര്യത്തില്‍ നാല് ടീമുകളും വ്യത്യസ്ത രീതിയില്‍ വെല്ലുവിളികള്‍ നേരിടുന്ന എന്നതാണ് യാഥാര്‍ത്ഥ്യം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബിസിസിഐ ഒരു വലിയ വിശ്വാസ്യത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ശ്രീലങ്കയുടെ പാകിസ്ഥാന്റെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്. ബംഗ്ലാദേശിനാവട്ടെ ഈ ലോകകപ്പില്‍ ഇത് വരെ ശരാശരിക്ക് അപ്പുറത്തേക്ക് പോകാനും ആയിട്ടില്ല.

ഇന്ത്യയിലെ കാര്യം ഒഴിച്ചാല്‍ (ഒരു പരിധിവരെ ശ്രീലങ്കയുടെയും) അടിസ്ഥാന സൗകര്യ വികസനം, കളിക്കാരുടെ വിദ്യാഭ്യാസം, സ്‌പോര്‍ട്ട്‌സ് മരുന്നുകള്‍, പരിശീലനം, സുസ്ഥിര ഭരണനിര്‍വഹണം എന്നീ രംഗങ്ങളിലൊന്നും ആവശ്യം വേണ്ട നിക്ഷേപങ്ങള്‍ നടക്കുന്നില്ല: മൊത്തത്തില്‍ ഒരു ഭീമാകാര ആഭ്യന്തര ഘടന.

എന്നാല്‍, ഈ രാജ്യങ്ങളിലെ ക്രിക്കറ്റ് ഒരു ചീട്ടുകൊട്ടാരത്തിലാണ് വസിക്കുന്നതെന്ന് ചിലപ്പോഴെങ്കിലും തോന്നുകയും ചെയ്യും.

ഭീകരാക്രമണങ്ങള്‍ മൂലം സ്വന്തം നാട്ടില്‍ പരമ്പരകള്‍ നടക്കാതിരിക്കുകയും തുടര്‍ച്ചയായി ഉണ്ടാവുന്ന ഒത്തുകളി വിവാദങ്ങളും ഈ കായിക വിനോദത്തിന്റെ ഏറ്റവും ഉന്നത തലങ്ങളില്‍ കളിച്ചിട്ടുള്ള ചിലരുടെ ഗര്‍വിഷ്ടമായ ഇടപെടലുകളും കൂടിച്ചേരുന്ന പാകിസ്ഥാന്റെ അവസ്ഥയാണ് ഇതില്‍ പരിതാപകരം.ശുദ്ധമായ അഭിനിവേശം കൊണ്ട് മാത്രം സൂക്ഷിച്ച് നിറുത്താന്‍ സാധിക്കുന്ന കുറച്ച് കാര്യങ്ങള്‍ മാത്രമേ ഉള്ളു. ആധുനിക കായികരംഗത്ത്, അതീവ ജാഗ്രത, ശക്തമായ കാഴ്ചപ്പാട്, സമന്വയം (കളിക്കാരും അധികാരികളും തമ്മില്‍) കമ്പോള പ്രോത്സാഹനം എ്ന്നിവയിലൂടെ മാത്രമേ ഒരു സൗധം കെട്ടിപ്പടുക്കാന്‍ സാധിക്കൂ. അങ്ങനെയല്ലാത്ത പക്ഷം ആ കായിക ഇനം ദുര്‍ബലമായി തുടരുക തന്നെ ചെയ്യും.

കാര്യങ്ങള്‍ നേര്‍വഴിക്ക് നടത്തുന്നതിനുള്ള ഒരു തുടക്കമായി ഈ ലോകകപ്പിലെ ഉപഭൂഖണ്ഡങ്ങളുടെ പ്രകടനം മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നോക്കൗട്ട് ഘട്ടത്തിലേക്കുള്ള പാകിസ്ഥാന്റെ പ്രവേശനവും, ഇന്ത്യാ-പാക് സെമി എന്ന പ്രലോഭനീയ സാധ്യതയും ഈ ലോകകപ്പിന് ഒരു കോരിത്തരിപ്പിക്കുന്ന അന്തരീക്ഷം പ്രദാനം ചെയ്യും.

ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരില്‍ ഭൂരിപക്ഷവും പാകിസ്ഥാനെ ആവും പിന്തുണയ്ക്കുക എന്ന് വിവാദ ഭയലേശമന്യേ എനിക്ക് പറയാന്‍ സാധിക്കും. കാരണം, ഒരു രണ്ട് രാജ്യങ്ങളും സെമി-ഫൈനലില്‍ ഏറ്റുമുട്ടുകയാണെങ്കില്‍, ആ മത്സരത്തെ ധോണിയുടെ ടീമാവും അതിജീവിക്കുക എന്ന് പ്രതീക്ഷ അവര്‍ക്കുണ്ട് എന്നത് തന്നെ.

Next Story

Related Stories