UPDATES

സോഷ്യൽ വയർ

‘ചന്ദ്രന്റെ ഭാഗമായ ചൊവ്വ’യെ ലക്ഷ്യം വെക്കണമെന്ന് ട്രംപ്; ട്രോളടിച്ച് സോഷ്യൽ മീഡിയ

‘ഭൂമിക്കും ചന്ദ്രനുമിടയില്‍ ഒരു മതില്‍ പണിതാലോ?’ എന്നാണ് ഒരാള്‍ തിരിച്ചു ചോദിച്ചത്.

ചന്ദ്രനെ കുറിച്ചുള്ള ‘വിചിത്ര’ പ്രസ്താവനയുടെ പേരില്‍ ട്രോളുകള്‍ ഏറ്റുവാങ്ങുകയാണ് അമേരിക്കന്‍ പ്രസിഡ‍ന്‍റ് ഡോണള്‍ഡ് ട്രംപ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രന്‍, ചൊവ്വയുടെ ഭാഗമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. കഴിഞ്ഞ ദിവസം ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലൂടെ ട്രംപ് ചെയ്ത ട്വീറ്റാണ് വിവാദം വിളിച്ചു വരുത്തിയിരിക്കുന്നത്.

‘ചന്ദ്രനിലേക്ക് പോകുന്നതിനെ കുറിച്ച് സംസാരിക്കുന്നത് നാസ അവസാനിപ്പിക്കണം. എല്ലാ പണവും നമ്മള്‍ ഇതിനായി ചെലവാക്കുകയാണ്. 50 വര്‍ഷം മുമ്പ് നമ്മള്‍ അത് ചെയ്തതാണ്. ചൊവ്വ (ചന്ദ്രന്റെ ഭാഗം), പ്രതിരോധം, ശാസ്ത്രം തുടങ്ങിയ അതിനേക്കാള്‍ വലിയ കാര്യങ്ങളില്‍ നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്’, എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

ചൊവ്വയുടെ ഭാഗമാണ് ചന്ദ്രനെന്നുള്ള ഭാഗമാണ് ശാസ്ത്ര ലോകത്തെ ഞെട്ടിച്ചത്. സംഗതി വൈറലായതോടെ ട്രോളന്‍മാരും അത് ഏറ്റെടുത്തുകഴിഞ്ഞു. ‘ഭൂമിക്കും ചന്ദ്രനുമിടയില്‍ ഒരു മതില്‍ പണിതാലോ?’ എന്നാണ് ഒരാള്‍ തിരിച്ചു ചോദിച്ചത്. ‘താങ്കള്‍ ഈ രാജ്യത്തെ നയിക്കാന്‍ യോഗ്യനല്ല’ എന്ന് പറയുന്നവരും ഉണ്ട്.

ഇതിനിടെ ചാന്ദ്ര ദൗത്യം അവസാനിപ്പിക്കണമെന്ന ട്രംപിന്‍റെ ആവശ്യം നാസയേയും ആശയകുഴപ്പിത്തിലാക്കിയിട്ടുണ്ട്. 2024-ഓടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് നാസ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍