ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകളായ യുഎസും ചൈനയും തമ്മില്‍ ഒരു വ്യാപാര യുദ്ധം തുടങ്ങിയിരിക്കുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് ഗവണ്മെന്റ് 34 ബില്യണ്‍ ഡോളര്‍ ഇറക്കുമതി തീരുവ ചുമത്തിയത് ചൈനയെ പ്രകോപിപ്പിക്കുകയും അവര്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് യുഎസ് ഉല്‍പ്പന്നങ്ങളും ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കുകയും ചെയ്തതോടെയാണിത്. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാനമാണ് ട്രംപ് ഗവണ്മെന്റിന്റേതെന്ന് സാമ്പത്തിക വിദഗ്ധരും നിരീക്ഷകരും വിലയിരുത്തുന്നു.
ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് യുഎസ് തീരുമാനം നിലവില്‍ വന്നത്. ഉടന്‍ തന്നെ ചൈനയുടെ തിരിച്ചടിയും വന്നു. യുഎസില്‍ നിന്നുള്ള പോര്‍ക്ക്, സോയാബീന്‍, വാഹനങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കുമെന്നാണ് ചൈന നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും ചൈന തീരുവ കൂട്ടിയിട്ടുണ്ട്.
Shots fired last night in the global trade war. Here are the U.S. products that China is targeting.https://t.co/YokW9RrKvn pic.twitter.com/qPOADCxCvS
— John W. Schoen (@johnwschoen) July 6, 2018
ചൈന അതിന്റെ വ്യാപാര നയം മാറ്റിയില്ലെങ്കില്‍ 500 ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ലോക സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര യുദ്ധം എന്നാണ് യുഎസിന്റെ നടപടിയെ ചൈനീസ് വാണിജ്യ മന്ത്രാലയം വിശേഷിപ്പിച്ചത്. ലോക വ്യാപാരത്തെ വളരെയധികം ബാധിക്കുന്ന വ്യാപാര യുദ്ധത്തിനാണ് യുഎസ് തുടക്കം കുറിച്ചിരിക്കുന്നത്. ലോകത്തെല്ലായിടത്തുമുള്ള സ്റ്റോക്ക് മാര്‍ക്കറ്റുകളെ ഇത് ബാധിക്കും.