വായിച്ചോ‌

ലോകത്തിന്റെ വിശപ്പ് വർധിക്കുന്നു: പോഷകാഹാരക്കുറവുള്ള മനുഷ്യരുടെ എണ്ണത്തിൽ വൻ വർധന

ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾചറൽ ഓർഗനൈസേഷൻ (എഫ്എഒ) പറയുന്നതു പ്രകാരം പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം 2015ൽ 784.4 ദശലക്ഷമായി ഉയർന്നു.

2003നും 2014നുമിടയിൽ ലോകത്തെമ്പാടും പോഷകാഹാരക്കുറവുള്ള ജനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു. കൃത്യമായിപ്പറഞ്ഞാൽ 961.5 ദശലക്ഷം പേരിൽ നിന്ന് 783.7 ദശലക്ഷത്തിലേക്ക് ഈ വിഭാഗത്തിൽ പെട്ടവരുടെ എണ്ണം കുറഞ്ഞിരുന്നു. മൊത്തം ജനസംഖ്യയുടെ 15.1% പേരാണ് 2003ൽ പോഷകാഹാര ദൗർലഭ്യം നേരിട്ടിരുന്നതെങ്കിൽ 2014 ആകുമ്പോഴേക്ക് ക്രമേണ ഈ പ്രവണതയിൽ കുറവ് വന്ന് 10.7% പേരിലെത്തി നിന്നു. എന്നാൽ കഴിഞ്ഞ മൂന്നു വർഷങ്ങളാണ് ഈ പ്രവണതയിൽ മാറ്റം വന്നു തുടങ്ങിയിരിക്കുകയാണ്. നേരെ എതിർദിശയിലേക്കാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്. പോഷകാഹാര ദൗർലഭ്യമുള്ളവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.

ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾചറൽ ഓർഗനൈസേഷൻ (എഫ്എഒ) പറയുന്നതു പ്രകാരം പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം 2015ൽ 784.4 ദശലക്ഷമായി ഉയർന്നു. 2016ൽ ഇത് 804.2 ദശലക്ഷമായി മാറി. 2017ൽ ഇത് 820.8 ദശലക്ഷത്തിലേക്ക് ഉയർന്നു. 2014ൽ 783.7 ദശലക്ഷത്തിലാണ് പോഷകദൗർലഭ്യമുള്ളവരുടെ എണ്ണം നിലനിന്നിരുന്നത്. ഇതിൽ നിന്നുള്ള കുത്തനെയുള്ള വീഴ്ചയാണ് പിന്നീടുള്ള വർഷങ്ങളിൽ സംഭവിച്ചത്.
ലോകജനസംഖ്യയുടെ 10.7 ശതമാനമായിരുന്നു 2014ൽ പോഷകാഹാര ദൗർലഭ്യം നേരിട്ടിരുന്നതെങ്കിൽ 2017ൽ ഇത് 10.9 ശതമാനമായി ഉയർന്നു.

കാർഷികോൽപന്നങ്ങളുടെ വിലയിൽ വൻതോതിൽ ഇടിവ് വന്നതിന്റെ പശ്ചാത്തലം കൂടി ഈ പോഷകദൗർലഭ്യത്തിന്റെ പ്രശ്നത്തിനുണ്ട്. എഫ്എഒയുടെ ഭക്ഷ്യവില സൂചിക പ്രകാരം 2014ൽ ശരാശരി 201.8ൽ നിന്നിരുന്ന വിലസൂചിക പിന്നീടുള്ള വർഷങ്ങളിൽ 164, 161.5, 174.6 എന്നിങ്ങനെ താഴേക്ക് വന്നു. 2014 വരെയുള്ള കാലയളവിൽ ഈ സൂചിക ശരാശരി 200ലധികം കാണിച്ചിരുന്നതാണ്.

ഇന്ത്യയിലെ സ്ഥിതി

വ്യവസായ മേഖലയിലെ തൊഴിലാളികളെ ആധാരമാക്കിയുള്ള വാർഷിക ഭക്ഷ്യ വിലക്കയറ്റ സൂചിക2001 മുതൽ 2005 വരെയുള്ള കാലയളവിൽ 1.6 ശതമാനത്തിനും 3.4 ശതമാനത്തിനും ഇടയിലാണ് നിന്നിരുന്നത്. ഈ കാലയളവിൽ പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം 191.2 ദശലക്ഷത്തിൽ നിന്ന് 256.5 ദശലക്ഷത്തിലേക്ക് കയറി. 2019-10 കാലയളവിൽ ഭക്ഷ്യവിലക്കയറ്റം ഇരട്ടസംഖ്യയിലേക്ക് എത്തിച്ചേർന്നു. എന്നാൽ ഇതൊടൊപ്പം വിപണിയിൽ ചരക്കുകളുടെ ധാരാളിത്തവും സംഭവിച്ചു. ഇത് ലോകത്തെമ്പാടും ഒരുപോലെ സംഭവിക്കുകയുണ്ടായി. ഇക്കാരണത്താൽത്തന്നെ ഇന്ത്യയുടെ ഭക്ഷ്യപരമായ പ്രശ്നങ്ങൾ കാര്യമായി വർധിക്കുകയുണ്ടായില്ല. 2014 വരെ ഈ പ്രവണത തുടർന്നു. എന്നാൽ ഇക്കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയിൽ ഈ നിലയിൽ മാറ്റം വന്നു. 2017ഓടെ ഭക്ഷ്യ വിലക്കയറ്റം 4 ശതമാനത്തിനു താഴെയെത്തി.

കൂടുതൽ വായിക്കാം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍