TopTop

അബ്ബ വിമാനത്താവളത്തിനു നേരെ ഹൂതി ആക്രമണം; ഇറാനിൽ നിന്ന് ആധുനിക ആയുധങ്ങൾ സ്വന്തമാക്കിയതിന് തെളിവെന്ന് സൗദി

അബ്ബ വിമാനത്താവളത്തിനു നേരെ ഹൂതി ആക്രമണം; ഇറാനിൽ നിന്ന് ആധുനിക ആയുധങ്ങൾ സ്വന്തമാക്കിയതിന് തെളിവെന്ന് സൗദി
സൗദി അറേബ്യയുടെ ആഭ വിമാനത്താവളത്തിനു നേരെ യമനിലെ ഹൂതി വിമതരുടെ ആക്രമണം. 26 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായി അറിയുന്നു. അറൈവൽസ് ഹാളിന്റെ കെട്ടിത്തിലേക്കാണ് മിസ്സൈൽ വീണത്. സൗദി നയിക്കുന്ന ഒമ്പതംഗ രാജ്യങ്ങളുടെ സഖ്യമാണ് ഈ വാർത്ത പുറത്തു വിട്ടത്.

വിവിധ രാജ്യങ്ങളിലെ പൗരന്മാർ പരിക്കേറ്റവരിലുണ്ടെന്ന് സൗദി അറിയിച്ചു. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏതുതരം മിസ്സൈലുപയോഗിച്ചാണ് ആക്രമണം നടത്തിയത് എന്നതടക്കമുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇറാനിൽ നിന്ന് ഹൂതി വിമതർ വൻതോതിൽ ആധുനിക ആയുധങ്ങൾ സ്വന്തമാക്കിയിട്ടുണ്ടെന്നതിന് തെളിവാണ് ഇപ്പോഴത്തെ ആക്രമണമെന്ന് സൗദി സഖ്യം പറയുന്നു.

ക്രൂയിസ് മിസ്സൈൽ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് മാസിറാ ടിവി റിപ്പോർട്ട് ചെയ്യുന്നു. യെമനിലെ ഹൂതികളുടെ ചാനലാണിത്. ഹൂതികളയച്ച രണ്ട് ഡ്രോണുകളെ തങ്ങള്‍ തകർത്തുവെന്ന് കഴിഞ്ഞദിവസം സൗദി സഖ്യം വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം നടന്നത്. സൗദിയിലെ ഖാമിസ് മുഷൈത് നഗരത്തെ ലക്ഷ്യമാക്കിയാണ് ഡ്രോണുകൾ നീങ്ങിയിരുന്നതെന്നാണ് റിപ്പോർട്ട്. കിങ് ഖാലിദ് എയർബേസ് ലക്ഷ്യമാക്കുകയായിരുന്നു തങ്ങളെന്നാണ് ഹുതി വിമതർ പിന്നീട് വെളിപ്പെടുത്തിയത്. കഴിഞ്ഞമാസവും ബോംബ് നിറച്ചെത്തിയ ഡ്രോണുകളെ സൗദി വീഴ്ത്തിയിരുന്നു.

സൗദി സഖ്യം യെമനിലെ ഹൂതി കേന്ദ്രങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമാക്കിയിരുന്നു. ഇതാണ് ഇപ്പോഴത്തെ പ്രത്യാക്രമണത്തിന് കാരണമായത്. സൗദിയിലെ എണ്ണ കേന്ദ്രങ്ങൾക്കു നേരെയും ഹൂതികൾ ആക്രമണങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇവ ചെറിയ തോതിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

ഹൂതികൾ പുറത്താക്കിയ യെമൻ പ്രസിഡണ്ട് അബ്ദ് റബ്ബു മൻസൂർ ഹാദിയെ പിന്തുണച്ചാണ് സൗദി സഖ്യം നീക്കങ്ങൾ നടത്തുന്നത്.

Next Story

Related Stories