Top

തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപണം, കസാഖിസ്ഥാനില്‍ ജനകീയ പ്രക്ഷോഭം

തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപണം, കസാഖിസ്ഥാനില്‍ ജനകീയ പ്രക്ഷോഭം
രാഷ്ട്രീയമായ എല്ലാ ശബ്ദങ്ങളെയും അടിച്ചമര്‍ത്തുന്നതിനെതിരെ പ്രതിഷേധിച്ച നൂറുകണക്കിന് ആളുകൾ കസാഖിസ്ഥാനിൽ അറസ്റ്റിലായി. മൂന്ന് പതിറ്റാണ്ട് നീണ്ടുനിന്ന ഭരണത്തിനു ശേഷം പ്രസിഡൻന്‍റ് നൂര്‍സുല്‍ത്താന്‍ നസർബയേവ് ഈ വര്‍ഷം സ്ഥനാമൊഴിയുകയാണ്. പകരം രാഷ്ട്രത്തലവനെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞു. പക്ഷെ, ഈ മേഖലയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് കാല നേതാവ് രാജിവച്ച് പോകുന്നതിനുപകരം മാറി നില്‍ക്കുമ്പോള്‍ കസാക്കിസ്ഥാന്‍റെ ആശങ്കകള്‍ വര്‍ദ്ധിക്കുകയാണ്.

ഇടക്കാല പ്രസിഡന്‍റായ കാസിം-ജൊമാറ്റ് ടോക്യാവ് ആണ് അധികാരം ഏറ്റെടുക്കാന്‍ പോകുന്നത്. നൂര്‍സുല്‍ത്താനുമായി അടുത്ത ബന്ധമുള്ള ആളാണ് അദ്ദേഹം. സർക്കാർ അംഗീകൃത എക്സിറ്റ് പോൾ പ്രകാരം 70 ശതമാനം വോട്ടുകള്‍ നേടി അദ്ദേഹം തിരഞ്ഞെടുക്കപ്പെടും.എതിരാളിയായ അമിർജാൻ കോസനോവ് 15% വോട്ടുകളാണ് പ്രവചിക്കപ്പെടുന്നത്.

ടോക്യാവ് അടക്കമുള്ളവരുടെ അടിച്ചമര്‍ത്തല്‍ നടപടികള്‍ ഇനിയും അംഗീകരിക്കാന്‍ കഴിയില്ല എന്നു പറഞ്ഞാണ് കസാക്ക് ജനത പ്രതിഷേധിക്കുന്നത്. അക്രമത്തില്‍ മൂന്നു പൊലീസുകാർക്ക് പരിക്കേറ്റുവെന്നും, 500 പ്രതിഷേധക്കാരെ പൊലീസ് സ്റ്റേഷനുകളിൽ എത്തിച്ചുവെന്നും ഡെപ്യൂട്ടി ആഭ്യന്തരമന്ത്രി മറാത് കൊഹയേവ് പറഞ്ഞു.

നൂര്‍സുല്‍ത്താന്‍റെ നയങ്ങള്‍തന്നെയാകും ടോക്യാവും പിന്തുടരുക എന്നതിനെ സന്തോഷപൂര്‍വ്വം പിന്തുണക്കുന്നവരും ഉണ്ട്. അതേസമയം, ടോക്യാവിനെ മുന്നില്‍ നിര്‍ത്തി നൂര്‍സുല്‍ത്താന്‍ അധികാരം കയ്യാളുമോ എന്ന് ചിലര്‍ ഭയക്കുന്നു. അദ്ദേഹത്തിന്‍റെ മകളായ ഡാരിഗ നസർബയേവയെ പ്രസിഡന്‍റാക്കണമെന്ന് അദ്ദേഹം കരുതുന്നുണ്ടാകാം എന്നാണു അവര്‍ കണക്കുകൂട്ടുന്നത്.

എന്തായാലും തിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. പ്രധാന പ്രതിപക്ഷ നേതാവ് കോസനോവ് അടക്കം എഴ് സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. എഴുപത് ശതമാനം വോട്ടുകള്‍നേടി ടോക്യാവ് വിജയിക്കുമെന്ന് എല്ലാ അഭിപ്രായ സര്‍വ്വേകളും വ്യക്തമാക്കുന്നു. എന്നാല്‍ കഴിഞ്ഞ തവണ നൂര്‍സുല്‍ത്താനു ലഭിച്ച 98 ശതമാനത്തില്‍ നിന്നും കാര്യമായ ഇടിവ് സംഭാവിക്കുന്നതയും കാണാം. നിലവിലെ ഭരണാധികാരികളുടെ ജനാധിപത്യവിരുദ്ധമായ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം കസാഖ്‌സ്ഥാനിലെങ്ങും അലയടിച്ചിരുന്നു. പ്രതിഷേധിച്ചവരെ അതിശക്തമായി അടിച്ചമര്‍ത്തുകയാണ് ഭരണകൂടം ചെയ്തത്. നിഷ്പക്ഷ മായ തെരഞ്ഞെടുപ്പ് നടത്തണം എന്ന സന്ദേശമുള്ള ഒരു ബാന്നര്‍ പിടിച്ചതിന്‍റെ പേരില്‍ ഒരു ദമ്പതികളെ രണ്ടാഴ്ചയോളം ജയിലിലടച്ചിരുന്നു. ഈ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ കസാക്ക് സ്പ്രിങ് എന്ന ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായിരുന്നു.

Read More: മരിച്ചിട്ട് 26 ദിവസം, അന്നമ്മയുടെ മൃതദേഹം സംസ്കാരം കാത്ത് മോര്‍ച്ചറിയില്‍ തന്നെ, രണ്ടു ഷിഫ്റ്റായി കല്ലറയ്ക്ക് കാവല്‍ നിന്ന് കുടുംബം

Next Story

Related Stories