വിദേശം

ഇര്‍മ്മ ചുഴലിക്കാറ്റ് അമേരിക്കയില്‍ വന്‍ നാശമുണ്ടാക്കുമെന്ന് മുന്നറിയിപ്പ്

Print Friendly, PDF & Email

യുഎസിന്റെ തെക്കുകിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കി

A A A

Print Friendly, PDF & Email

അമേരിക്കയില്‍ ആഞ്ഞുവീശുന്ന ഇര്‍മ്മ ചുഴലിക്കാറ്റ് ഫ്‌ളോറിഡയും അയല്‍സംസ്ഥാനങ്ങളും മൂച്ചൂടും തകര്‍ക്കുമെന്ന് അമേരിക്കന്‍ ഫെഡറല്‍ അടിയന്തര ഏജന്‍സി മുന്നറിയിപ്പ് നല്‍കി. ഏജന്‍സി വക്താവ് ബ്രോക്ക് ലോങാണ് ഇക്കാര്യം അറിയിച്ചത്. ഫളോറിഡയില്‍ വൈദ്യുതി നിലച്ചിരിക്കുകയാണ്. അഞ്ച് ലക്ഷം പേരോട് വീടുകളില്‍ നിന്നും ഒഴിഞ്ഞുപോവാന്‍ അധികൃതര്‍ ആവശ്യപെട്ടിട്ടുണ്ട്.

കരീബിയന്‍ മേഖലയില്‍ വന്‍ നാശനഷ്ടങ്ങളുണ്ടാക്കിയ ഇര്‍മ്മ ചുഴലിക്കാറ്റ് 1.2 ദശലക്ഷം പേരെ ബാധിക്കുമെന്നാണ് എജന്‍സി പറയുന്നത്. ഇതുവരെ 20 പേര്‍ ചുഴലിയില്‍ കൊല്ലപെട്ടതായും ഏജന്‍സി അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. കാറ്റിന്റെ ഗണത്തിലാണ് തരംതിരിച്ചിട്ടുളളതെങ്കിലും വലിയ അപകടകാരിയാണ് ഇര്‍മ്മയെന്നും ഏജന്‍സി വ്യക്തമാക്കി.

യുഎസിന്റെ തെക്കുകിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ കൂടുതുല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കി. അതെസമയം ഫളോറിഡയില്‍ മുന്നൊരുക്കങ്ങള്‍ നടത്തിയെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഫ്‌ളോറിഡ ഗവര്‍ണര്‍ റിക്ക് സ്‌കോട്ട് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍