വിദേശം

38,000 രൂപ ചിലവിട്ട് മുറിയെടുത്ത് കാത്തിരുന്നു; ട്രംപിനെ കാണാന്‍ സിംഗപ്പൂരിലെത്തി ഇന്ത്യന്‍ വംശജന്‍

Print Friendly, PDF & Email

ട്രംപിന്റെ വാഹന വ്യൂഹം കടന്നു പോവുമ്പോള്‍ ഒരു സെല്‍ഫി എടുക്കാന്‍ മാത്രമാണ് യുവാവിനായത്.

A A A

Print Friendly, PDF & Email

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഒരു നോക്കുകാണാന്‍ ഇന്ത്യന്‍ വംശജനായ യുവാവ് ചിലവിട്ടത് 38,000ത്തിലധികം ഇന്ത്യന്‍ രൂപക്ക് സമാനമായ തുക. മലേഷ്യയില്‍ സ്ഥിരതാമസക്കാരനായ മഹാരാജ് മോഹന്‍ എന്ന 25 കാരനാണ് ട്രംപിനെ കാണാന്‍ കഴിഞ്ഞ ദിവസം ഇത്രയും വലിയ സാഹസം കാണിച്ചത്. കണ്‍സല്‍ട്ടന്റായി ജോലി നോക്കി വരുന്ന യുവാവ് യുഎസ് ഉത്തരകൊറിയ സമ്മിറ്റിനായി സിംഗപ്പൂരിലെത്തിയ ട്രംപ് താമസിച്ച ആഡംബര ഹോട്ടലായ ഷാന്‍ഗ്രി ലെ ഹോട്ടലില്‍ തിങ്കളാഴ്ച മുറിയെടുക്കുകയാരുന്നു. തുടര്‍ന്ന് ഹോട്ടല്‍ ലോബിയില്‍ ട്രംപിനെ കാണാന്‍ ഒരു ദിവസം കറങ്ങി നടക്കുകയും ചെയ്തു.

ഇതിനിടെ ട്രംപിന്റെ വാഹന വ്യൂഹം കടന്നു പോവുമ്പോള്‍ ഒരു സെല്‍ഫി എടുക്കാന്‍ മാത്രമാണ് യുവാവിനായത്. എന്നാല്‍ മുറിയെടുക്കാനായി താന്‍ ചിലവിട്ട് 765 സിംഗപ്പൂര്‍ ഡോളര്‍ ട്രംപിനെ കാണാന്‍ ചിലവിട്ടതിന് അധികമായി കരുതുന്നില്ലെന്നും യുവാവ് പറയുന്നു.

ട്രംപ്: ദി ആര്‍ട്ട് ഓഫ് ഡീല്‍ എന്ന് അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഒരു കയ്യൊപ്പുവാങ്ങുക എന്ന ലക്ഷ്യത്തോടെ 5 മണിക്കൂറോളം ഹോട്ടല്‍ ലോബിയില്‍ കാത്തു നില്‍ക്കാനും യുവാവ് തയ്യാറായതായി റിപോര്‍ട്ടുകള്‍ പറയുന്നു.

ട്രംപ് കിമ്മിനെ കാണിച്ച വീഡിയോ ട്രെയിലറില്‍ എന്തായിരുന്നു?

കിമ്മിന്റെ മേശപ്പുറത്തുള്ള ‘ആണവായുധ സ്വിച്ച്’ ഇപ്പോള്‍ നിയന്ത്രിക്കുന്നതാര്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍