വിദേശം

ആമസോൺ വനസംരക്ഷണത്തിനെതിരെ ആഞ്ഞടിച്ച് ബ്രസീൽ പ്രസിഡണ്ട്; നിയന്ത്രണം അഗ്രിബിസിനസ്സ് ലോബിക്ക് വിട്ടു

ആമസോൺ വനസംരക്ഷണ പ്രവർത്തനങ്ങൾക്കെതിരെയും പരിസ്ഥിതി പ്രവർത്തനങ്ങൾക്കെതിരെയും ആഞ്ഞടിച്ച് ബ്രിസീലിന്റെ പുതിയ പ്രസിഡണ്ട്. ആമസോൺ വനസംബന്ധിയായ നിയമനിർമാണങ്ങളും നയരൂപീകരണങ്ങളും കൃഷിമന്ത്രാലയത്തിനു വിട്ടതിനു ശേഷം നടത്തിയ പ്രസ്താവനയിലാണ് ജയിർ വനസംരക്ഷണത്തിനെതിരെ നിലപാട് പ്രഖ്യാപിച്ചത്. അഗ്രിബിസിനസ്സ് ലോബിക്ക് വലിയ സ്വാധീനമുള്ള മന്ത്രാലയമാണ് കൃഷിമന്ത്രാലയം. പുതിയ ഗോത്രവർഗ റിസർവ്വുകൾ സൃഷ്ടിക്കാനുള്ള അധികാരവും പുതിയൊരു മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്.

ഈ നീക്കത്തിനെതിരെ ഗോത്രവർഗ നേതാക്കൾ രംഗത്തു വന്നിട്ടുണ്ട്. പുതിയ റിസർവ്വുകൾ സൃഷ്ടിക്കുന്നത് അഗ്രിബിസിനസ്സ് ലോബിക്കു വേണ്ടിയാണെന്ന് ഇവർ ആരോപിക്കുന്നു. നിലവിൽ ഇത്തരം കേന്ദ്രങ്ങളിൽ ചെറിയ തോതിലുള്ള കൃഷികളാണ് നടക്കുന്നത്. എന്നാൽ, പുതിയ റിസർവ്വുകൾ വരുന്നതോടെ കാർഷികഭീമന്മാർക്ക് കാട്ടിൽ സ്വതന്ത്രമായി ഇടപെടാനുള്ള വഴിയൊരുങ്ങും. ആദിവാസികള്‍ക്കെതിരായ ആക്രമണങ്ങൾ വർധിക്കുകയാകും ഫലമെന്നും നേതാക്കൾ പറയുന്നു. വനനശീകരണം കൂടുതൽ ശക്തമാകുകയും ചെയ്യും.

പരിസ്ഥിതിയെ സംരക്ഷിക്കാൻ നിലപാടെടുക്കുന്നവരാണ് ഗോത്രവർഗക്കാരെന്ന് ആർട്ടിക്കുലേഷൻ ഓഫ് ഇൻഡീജിനസ് പീപ്പിൾ ഓഫ് ബ്രസീലിന്റെ എക്സിക്യുട്ടീവ് കോർഡിനേറ്റർ ദിനാമൻ ടുക്സ പറയുന്നു. നശീകരണം തുടങ്ങിക്കഴിഞ്ഞതായി സോഷ്യലിസം ആൻഡ് ഫ്രീഡം പാർട്ടിയുടെ വൈസ് പ്രസിഡൻഡ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന ഗോത്രവർഗ നേതാവ് സോണിയ ഗുജാജാര ട്വീറ്റ് ചെയ്തു.

നേരത്തെ ഗോത്രവർഗ റിസർവ്വുകളുടെ പരിധി നിശ്ചയിച്ചിരുന്നത് ജസ്റ്റിസ് മന്ത്രാലയത്തിനു കീഴിലെ ഒരു ഏജൻസിയായിരുന്നു. ഇത് ഇപ്പോൾ സ്ത്രീകളുടെയും കുട്ടികളുടെയും കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രാലയത്തിന് വിട്ടിരിക്കുകയാണ്. ഒരു ക്രൈസ്തവ സുവിശേഷകയായ ഡാമാരസ് ആല്‍വസ് ആണ് മന്ത്രി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍