വിപണി/സാമ്പത്തികം

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍; ആമസോണ്‍ മേധാവി വിവാഹ മോചനത്തിന് ഭാര്യക്ക് നൽകേണ്ട നഷ്ടപരിഹാരം സങ്കൽ‌പ്പിക്കാമോ?

അമേരിക്കയിൽ ഏറ്റവുമധികം ഭൂമി സ്വന്തമായുള്ള ദമ്പതികളായ ഇവരുടെ പേരിലുള്ള നാലു ലക്ഷം ഏക്കർ സ്ഥലവും ഭാഗിക്കപ്പെടും.  ആമസോൺ ഷെയറുകളുടെ നിലവിലെ വിപണി മുല്യമനുസരിച്ചായിരിക്കും കണക്കുകൾ തയ്യാറാവുക.

ഓൺലൈൻ വ്യാപാരമേഖലയിലെ ആഗോള ഭീമൻ കമ്പനിയായ ആമസോണിന്റെ മേധാവി ജെഫ് ബെസോസും ഭാര്യ മെക്കൻസിയും വേർപിരിയല്‍ പ്രഖ്യാപിച്ച വാർത്ത അന്താരാഷ്ട്രമാധ്യമങ്ങളിൽ നിറയുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നരായ ദമ്പതികളുടെ വേർപിരിയലിന് പിന്നിലെ കാരണങ്ങളാണ് പലരും അന്വേഷിച്ചത്. മുൻ ഫോക്സ് ന്യൂസ് വാർത്താ അവതാരകയും പൈലറ്റുമായ ലോറൻ സാഞ്ചെസിന്റെ പേരിലായിരുന്നു ഇതിലെ അവസാന ആരോപണം. ലോറൻ സാഞ്ചെസുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് പിന്നിലെന്നും റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ 25 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് 54 കാരനായ ജെഫ് ബെസോസും (54) നോവിലിസ്റ്റായ ഭാര്യ മെക്കൻസിയും (48) വേർപിരിയുമ്പോൾ അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഡംബര വിവാഹ മോചനമായി മാറും. വാഷിങ്ങ്ടൺ സ്റ്റേറ്റിലെ വിവാഹ മോചന നിയമപ്രകാരം പരസ്പര സമ്മതത്തോടെ പിരിയുന്ന ദമ്പതികള്‍ക്ക് സ്വത്തുക്കളിൽ തുല്യ അവകാശമാണെന്നാണ് വ്യക്തമാക്കുന്നത്. വാഷിങ്ടൺ കമ്മ്യൂണിറ്റി പ്രോപ്പർട്ടി സ്റ്റേറ്റായതിനാൽ പ്രീന്യൂപ്ടിയർ കരാർ ഉണ്ടാക്കിയില്ലെങ്കിൽ വിവാഹത്തിനിടെ സമ്പാദിച്ച സ്വത്തുക്കളെല്ലാം ദമ്പതികൾ തുല്യമായി പങ്കിട്ടെടുക്കണമെന്നും നിയമം പറയുന്നു.

ആമസോണിലെ 80 മില്യൺ ഷെയറുകളും സ്വന്തമായുള്ള ബെസോസിന് 137.1 ബില്ല്യൺ ഡോളറിന്റെ ആസ്തിയാണുള്ളത്. വിവാഹ മോചനം സാധ്യമാവുമ്പോൾ ഇതിലെ 66 ബില്യൺ ഡോളറിന്റെ (46,49,37,00,00,00 രൂപ)  സ്വത്താണ് ലോറന് സ്വന്തമാവുക. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും ധനികയായ വനിതയായാവും ഇവർ അറിയപ്പെടുക. ഇതോടെ അമേരിക്കയിൽ ഏറ്റവുമധികം ഭൂമി സ്വന്തമായുള്ള ദമ്പതികളായ ഇവരുടെ പേരിലുള്ള നാലു ലക്ഷം ഏക്കർ സ്ഥലവും ഭാഗിക്കപ്പെടും.  ആമസോൺ ഷെയറുകളുടെ നിലവിലെ വിപണി മുല്യമനുസരിച്ചായിരിക്കും കണക്കുകൾ തയ്യാറാവുക.

അതേസമയം ബെസോസ്- മെക്കൻസി വേർപിരിയൽ ആമസോണിനെ പ്രതികൂലമായി ബാധിക്കില്ലെന്നാണ് ബാധിക്കില്ലെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. അതേസമയം സംയുക്ത സംരംഭങ്ങൾ തുടരുമെന്ന സൂചനയാണ് വിവാഹ മോചനം സംബന്ധിച്ച് ഇരുവരും പുറത്തിറക്കിയ സംയുക്ത പ്രസ്താവന വെളിപ്പെടുത്തുന്നത്.

ന്യൂ മെക്‌സിക്കോയിൽ 1964 ജനുവരി 12നാണ് പിറന്ന ജെഫ് 1986 മുതൽ 1994 വരെ വാൾ സ്ട്രീറ്റിൽ വിവിധ തുറകളിൽ അദ്ദേഹം ജോലി ചെയ്ത് വളർന്ന വ്യക്തിയാണ് ജെഫ് ബെസോസ്. വ്യവസായത്തിന്റെയോ സമ്പന്നതയുടെയോ പാരമ്പര്യമില്ലാതിരുന്ന അദ്ദേഹം സ്വയം ബില്യയണറായ വ്യക്തിയാണ്. ഇലക്ട്രിക്കൽ എൻജനീയറിങ് ആൻഡ് കമ്പ്യൂട്ടർ സയൻസിൽ ബിരുദധാരി കൂടിയായിരുന്നു അദ്ദേഹം. 1994 ലാണ് ജെഫ് ബെസോസ് ആമസോൺ സ്ഥാപിക്കുന്നത്. ഇതേ കാലയളവിലാണ് മാക്കെൻസി ബെസോസിന്റെ ജീവിതത്തിലേക്ക് എത്തുന്നതും. 1970 ഏപ്രിൽ ഏഴിനാണ് സാൻ ഫ്രാൻസിസ്‌കോയിൽ മാക്കെൻസി 2006ൽ അമേരിക്കൻ ബുക്ക് അവാർഡ് നേടിയ നോവലിസ്റ്റ് കൂടിയാണ്. ചൈനയിൽ നിന്നും ദത്തെടുത്ത് മകള്‍ക്ക് പുറമെ മൂന്ന് പുത്രന്മാരും ദമ്പതികൾക്കുണ്ട്.

ആമസോൺ മേധാവിയുടെ വിവാഹ മോചനത്തിന് പിന്നിൽ?

ലോകത്തെ ഏറ്റവും വലിയ സമ്പന്ന കുടുംബം; ആമസോണ്‍ മേധാവി ജെഫ് ബെസോസും ഭാര്യയും വിവാഹമോചിതരാവുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍