UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൈവിരലുകളിലെ തൊലി പൊള്ളിച്ചും മുറിച്ചും നീക്കം ചെയ്ത് വിരലടയാളം മാറ്റി; 15 വർഷത്തോളം അന്വേഷകരെ കബളിപ്പിച്ച കള്ളക്കടത്തുകാരൻ പിടിയിൽ

വിരലുകളിലെ തൊലി മാറ്റിവെച്ച് പതിനഞ്ച് വർഷത്തോളം അന്വേഷകരെ കബളിപ്പിച്ചു കഴിഞ്ഞ മയക്കുമരുന്ന് കള്ളക്കടത്തുകാരൻ പിടിയിൽ. സ്പെയിനിലെ മാഡ്രിഡിലാണ് സംഭവം. ഇയാളുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. കൈവിരലുകളിലെ തൊലി പൊള്ളിച്ചും മുറിച്ചും നീക്കം ചെയ്തതിനു ശേഷം ഇയാൾ അവ മൈക്രോ ഇംപ്ലാന്റ് ചെയ്ത് പിടിപ്പിക്കുകയായിരുന്നു.

പ്രത്യേക വൈദഗ്ധ്യം ലഭിച്ച ആന്റി ഡ്രഗ്സ് ഓഫീസർമാരാണ് ഇയാളെ പിടികൂടിയത്. വിരലടയാളങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ മാറ്റം വരുത്തിയിരുന്നു. വിരലടയാളങ്ങൾ മായ്ച്ചു കളഞ്ഞ് മൈക്രോ ഇംപ്ലാന്റ് നടത്തിയതിനു പുറമെ ഹെയർ ട്രാൻസ്‌പ്ലാന്റ് നടത്തുകയും ചെയ്തിരുന്നു. അത്യാധുനികമായ രീതികളാണ് ഇതിനെല്ലാം ഇയാൾ അവലംബിച്ചത്.

മോറോക്കോയിലേക്ക് കഴിഞ്ഞ കാലങ്ങളിൽ ഇയാൾ പലതവണ യാത്ര നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് മയക്കുമരുന്ന് കടത്തിനാണെന്നാണ് അന്വേഷകർ ഊഹിക്കുന്നത്. ഇയാൾക്കെതിരെ നാല് അറസ്റ്റ് വാറന്റുകൾ നിലനിൽക്കുന്നുണ്ട്. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ കക്ഷിയുടെ പക്കൽ രണ്ട് എൻക്രിപ്റ്റഡ് ഫോണുകളുണ്ടായിരുന്നു. ക്രിമിനൽ സംഘങ്ങളാണ് ഇത്തരം ഫോണുകൾ ഉപയോഗിക്കാറുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍