വിപണി/സാമ്പത്തികം

മാർക്ക് സുക്കര്‍ബർഗിന്റെ സുരക്ഷയ്ക്കായി ഫേസ്ബുക്ക് ഒരു വർഷം ചെലവിട്ടത് 22 ദശലക്ഷം ഡോളർ

മാർക്ക് സുക്കർബർഗിന്റെ സുരക്ഷയ്ക്കു വേണ്ടി ഫേസ്ബുക്ക് 2018ൽ ഫേസ്ബുക്ക് ചെലവഴിച്ചത് 22.6 ദശലക്ഷം ഡോളറാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു വർഷമായി സുക്കർബർഗ് കൈപ്പറ്റുന്ന അടിസ്ഥാന ശമ്പളം 1 ഡോളറാണ്. എന്നാൽ, സുരക്ഷയടക്കമുള്ള മറ്റു ചെലവുകൾക്കു വേണ്ടിയാണ് ഇത്രയധികം തുക ഫേസ്ബുക്ക് ചെലവിടുന്നത്.

സുക്കർബർഗിനും കുടുംബത്തിനും വേണ്ട സുരക്ഷ നൽകാൻ 20 ദശലക്ഷത്തോളം ഡോളർ ഫേസ്ബുക്ക് ചെലവിടുകയുണ്ടായി. ഇതിനു മുൻ വർഷത്തെക്കാൾ 11 ദശലക്ഷത്തോളം കൂടുതലാണ് ഈ തുക എന്നതും ശ്രദ്ധേയമാണ്.

ഈ തുകയിൽ 2.6 ദശലക്ഷം ഡോളർ ചെലവിടുന്നത് പ്രൈവറ്റ് ജെറ്റിനു വേണ്ടിയാണ്. ഇതും സുരക്ഷാ ചെലവുകളുടെ കൂട്ടത്തിലാണ് വരുന്നത്.

കഴിഞ്ഞ് വർഷങ്ങളിൽ മികച്ച വളർച്ചാ നിരക്കാണ് ഫേസ്ബുക്ക് പ്രകടിപ്പിക്കുന്നത്. വിപണിയിൽ മറ്റുവിധത്തിലുള്ള നിരവധി പ്രതിസന്ധികൾ നേരിടുന്നതിനിടയിലും വളർച്ചാനിരക്കിൽ അനുകൂലമായിത്തന്നെ തുടർന്നു.

യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ തെരഞ്ഞെടുപ്പു പ്രക്രിയകളിൽ ഫേസ്ബുക്ക് നടത്തിയ അനധികൃത ഇടപെടലുകൾ ചൂടേറിയ ചർച്ചയാണിപ്പോൾ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍