UPDATES

വിദേശം

പ്ലേബോയ് മോഡലിന് പണം നൽകാനുള്ള ട്രംപിന്റെ നിർദ്ദേശം അഭിഭാഷകൻ റെക്കോർഡ് ചെയ്തു

2006ൽ ട്രംപുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്ന വെളിപ്പെടുത്തലാണ് കാരെൻ മക്ഡോഗൽ നടത്തിയത്.

താനുമായി ലൈംഗികബന്ധമുണ്ടായിരുന്നെന്ന് ആരോപണമുന്നയിച്ച പ്ലേബോയ് മോഡലിനെക്കുറിച്ച് ഡോണൾഡ് ട്രംപ് സംസാരിക്കുന്നതിന്റെ റെക്കോർഡുകൾ അദ്ദേഹത്തിന്റെ വക്കീലായ മൈക്കേൽ കോഹൻ സൂക്ഷിച്ചിരുന്നതായി റിപ്പോർട്ടുകൾ. ഈ റെക്കോർഡുകൾ ഈ വർഷം എഫ്ബിഐ നടത്തിയ റെയ്ഡിൽ പിടിച്ചെടുക്കപ്പെട്ടു. ദീർഘകാലമായി ട്രംപിന്റെ സ്വകാര്യ വക്കീലാണ് കോഹൻ.

2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പായാണ് പ്ലേബോയ് മോഡൽ‌ ട്രംപുമായി ബന്ധമുണ്ടെന്നാരോപിച്ച് രംഗത്തു വന്നത്. ഈ ആരോപണത്തിൽ നിന്നും പിന്മാറാൻ എന്തു നൽകണമെന്ന് ചർച്ച ചെയ്യുന്നതാണ് ഫോൺ രേഖയിലെ ഉള്ളടക്കമെന്നറിയുന്നു.

ഈ ഇടപാടിൽ കോഹന്റെ പങ്ക് എന്തായിരുന്നെന്ന് അന്വേഷണ വിഷയമാണ്. അമേരിക്കൻ ജസ്റ്റിസ് വകുപ്പാണ് അന്വേഷണം നടത്തുന്നത്. ഫെഡറൽ സാമ്പത്തികനിയമങ്ങൾ കോഹൻ ലംഘിച്ചുവോ എന്നാണ് അന്വേഷിക്കുന്നത്. ആരോപണങ്ങൾ ശരിയാണെങ്കിൽ ബാങ്ക് നിയമങ്ങളും തെരഞ്ഞെടുപ്പ് നിമങ്ങളുമാണ് ലംഘിക്കപ്പെട്ടിരിക്കുക.

നാഷണൽ എൻക്വയറർ എന്ന ഗോസ്സിപ്പ് മാഗസിനിൽ നിന്ന് പ്ലേബോയ് മോഡലായ കാരെൻ മക്ഡോഗലിന്റെ വെളിപ്പെടുത്തലുൾപ്പെടുന്ന പണം നൽകി വാങ്ങി ‘നിയന്ത്രിക്കുന്ന’തിനെക്കുറിച്ചാണ് 90 സെക്കൻഡ് ദൈർഘ്യമുള്ള സംഭാഷണത്തിൽ പറയുന്നതെന്നാണ് വിവരം.

അതെസമയം ഇത്തരമൊരു രേഖ നിലവിലുണ്ടെന്നും എന്നാൽ പണം ആർക്കും നൽകിയിട്ടില്ലെന്നും പ്രസിഡണ്ട് ട്രംപിന്റെ അറ്റോർണി ജനറൽ റൂഡി ഗ്വിലിയാനി പറഞ്ഞു.

2006ൽ ട്രംപുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്ന വെളിപ്പെടുത്തലാണ് കാരെൻ മക്ഡോഗൽ നടത്തിയത്. ഈ വെളിപ്പെടുത്തൽ നാഷണൽ എൻക്വയറർ എന്ന മാസികയ്ക്ക് 150,000 ഡോളർ വാങ്ങിയാണ് മക്ഡോഗൽ നൽകിയത്. ഈ വാർത്ത പണം കൊടുത്തു വാങ്ങുന്നതിനെ കുറിച്ചായിരുന്നു ട്രെപിന്റെയും കോഹന്റെയും ഫോൺ സംസാരം. ഫോണിൽ ഇത്തരമൊരു സംസാരം നടന്നിട്ടുണ്ടെങ്കിലും പണം നൽകി വാർത്ത വാങ്ങുന്നത് നടന്നിട്ടില്ലെന്ന് ഗ്വിലിയാനി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍