TopTop
Begin typing your search above and press return to search.

വൈറ്റ്ഹൗസിന് സമീപം ഇന്ത്യക്കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

വൈറ്റ്ഹൗസിന് സമീപം ഇന്ത്യക്കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു
അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ്ഹൗസിന് സമീപം ഇന്ത്യക്കാരന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു. മേരിലന്‍ഡിലെ ബെതെസ്ഡയിലുള്ള 33-കാരന്‍ അര്‍ണവ് ഗുപ്തയാണ് മരിച്ചതെന്ന് പിടിഐയെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.20ന് വൈറ്റ് ഹൗസിന് മുന്നിലുള്ള പബ്ലിക് പാര്‍ക്കില്‍ വച്ചായിരുന്നു സംഭവം.

പൊള്ളലേറ്റ അര്‍ണവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വ്യാഴാഴ്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു. യു എസ് സീക്രട്ട് സര്‍വീസിന്റെ ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്. സീക്രട്ട് സര്‍വീസിലെ ഉദ്യോഗസ്ഥരും യുഎസ് പാര്‍ക്ക് പോലീസും സംഭവം കണ്ട അര്‍ണവിനെ ദേഹത്തെ തീ അണയിക്കുകയും പ്രാഥമിക ശൂശ്രൂഷ നല്‍കി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെന്നാണ്.

അര്‍ണവിനെ കാണാനില്ലെന്ന് ഇദ്ദേഹത്തിന്റെ കുടുംബം ബുധനാഴ്ച രാവിലെ പരാതി നല്‍കിയിരുന്നുവെന്നും പോലീസ് അറിയിച്ചു.

Read: നിങ്ങള്‍ ഒരു യാത്രികനാണോ? എങ്കില്‍ ഏഷ്യയിലെ ഈ ഏഴ് ഇടങ്ങള്‍ വിട്ടുപോകരുത്‌

Next Story

Related Stories