വിദേശം

അതിർത്തികളിൽ ആയുധങ്ങളുടെ മതിലുകൾ ഉയരുന്നു; ഹൃദയങ്ങളെ മനുഷ്യര്‍ പട്ടാളരഹിതമാക്കണം: മാർപ്പാപ്പ

രാജകീയ സ്വീകരണമായിരുന്നു തിങ്കളാഴ്ച ഉച്ചയോടെ യു.എ.ഇ. പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ എത്തിയ മാർപ്പാപ്പക്ക് ഒരുക്കിയത്.

ചരിത്രത്തിൽ ഇടം നേടിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ യുഎഇ സന്ദർശനത്തിൽ പശ്ചിമേഷ്യന്‍ സമാധാനാത്തിന് ആഹ്വാനം. യുദ്ധങ്ങള്‍ക്കും ആയുധ മല്‍സരങ്ങള്‍ക്കുമെതിരെ വിശ്വാസികളുടെ കൂട്ടായ്മ ഉയരണം എന്നായികുന്നും യു.എ.ഇ സ്ഥാപക സ്മാരകത്തില്‍ നടന്ന ചടങ്ങിൽ സദസിനെ അഭിസംബോധന ചെയ്യവെയാണ് സിറിയ, യമന്‍, ഇറാഖ്, ലിബിയ എന്നിവിടങ്ങളിലെ കെടുതികള്‍ ചൂണ്ടിക്കാട്ടി പോപ്പ് ആവശ്യപ്പെട്ടത്.

പാവങ്ങളുടെ ശബ്ദമാകാന്‍ മതത്തിന് കഴിയണം. സമാധാനത്തിന്റെ ചിറകുകളിലൊന്നാണ് നീതി. ഹൃദയങ്ങളെ മനുഷ്യര്‍ പട്ടാളരഹിതമാക്കണം. അതിര്‍ത്തികളിൽ ആയുധ വിന്യാസങ്ങളാണ്, മതിലുകള്‍ ഉയരുകയാണ്, ദുർബലർ ചൂഷണം ചെയ്യപ്പെടുന്നു, ബന്ധങ്ങളെ ലാഭങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നു. ഇവ ഇല്ലാതാക്കാൻ വിശ്വാസികള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ചടങ്ങിന് ശേഷം മാനവ സാഹോദര്യരേഖയിലും മാര്‍പ്പാപ്പ ഒപ്പുവെച്ചു. ഈജിപ്തിലെ ഇസ്‌ലാമിക പണ്ഡിതനായ അൽ അസർ ഗ്രാന്റ് ഇമാം ഡോ. അഹമ്മദ് അൽ ത്വയിബും ചടങ്ങിൽ സംസാരിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍നഹ്‍യാന്‍ തുടങ്ങിയ രാഷ്ട്രനേതാക്കളും പോപ്പിന്റെ പ്രസംഗത്തിന് സാക്ഷികളായി.

രാജകീയ സ്വീകരണമായിരുന്നു തിങ്കളാഴ്ച ഉച്ചയോടെ യു.എ.ഇ. പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ എത്തിയ മാർപ്പാപ്പക്ക് യു.എ.ഇ. ഒരുക്കിയത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും സൈനിക ബാൻഡിന്റെ അകമ്പടിയോടെ മാർപാപ്പയെ കൊട്ടാരത്തിലേക്ക് ആനയിച്ചു. സ്വീകരിച്ചത്. സൈനിക കുതിരകളുടെ മാർച്ച് പാസ്റ്റ്, 21 ഗൺ സല്യൂട്ട് തുടങ്ങിയ എല്ലാ ഉപചാരങ്ങളും നൽകിയായിരുന്നു സ്വീകരണം.
ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, യു.എ.ഇ. സായുധസേനയുടെ ഉപസർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായം മാര്‍പാപ്പയുടെ കൂടിക്കാഴ്ച നടത്തി. രാജകുടുംബാംഗങ്ങളായ ശൈഖ് സൈഫ്, ശൈഖ് മൻസൂർ, ശൈഖ് അബ്ദുള്ള തുടങ്ങിയവരും കൂടിക്കാഴ്ചയുടെ ഭാഗമായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍