TopTop
Begin typing your search above and press return to search.

മ്യാന്‍മാറിലേക്ക് പോകില്ല, ഭയം വിടാതെ റോഹിങ്ക്യകള്‍, തിരിച്ചയക്കാനുള്ള ശ്രമം പാളുന്നു

മ്യാന്‍മാറിലേക്ക് പോകില്ല, ഭയം വിടാതെ റോഹിങ്ക്യകള്‍, തിരിച്ചയക്കാനുള്ള ശ്രമം പാളുന്നു

ബംഗ്ലാദേശില്‍ നിന്നും റോഹിംഗ്യകളെ തിരിച്ചുകൊണ്ടുവരുന്നതിനെതിരെ മ്യാന്‍മറിലെ റാഖൈനില്‍ പ്രതിഷേധം

ബംഗ്ലാദേശിലെ അഭയാര്‍ഥിക്യാമ്ബുകളില്‍ കഴിയുന്ന റോഹിംഗ്യകള്‍ മ്യാന്‍മറിലേക്ക് മടങ്ങാന്‍ വിസമ്മതിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ. റോഹിംഗ്യകളെ തിരിച്ചയക്കാനുള്ള തീരുമാനം ബംഗ്ലാദേശും മ്യാന്‍മറും പ്രഖ്യാപിച്ച്‌ ദിവസങ്ങള്‍ കഴിഞ്ഞിട്ടും തല്‍സ്ഥിതി തുടരുകയാണ്. സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി തിരഞ്ഞെടുത്ത 1,056 പേരില്‍ 21 കുടുംബങ്ങള്‍ മാത്രമേ മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുക പോലും ചെയ്തത് എന്ന് ബംഗ്ലാദേശിലെ അഭയാര്‍ഥി കമ്മീഷണര്‍ അബുല്‍ കലാം പറഞ്ഞു.

തിരികെ പോകാന്‍ ആരും താല്‍പര്യപ്പെടുന്നില്ല. മ്യാന്‍മര്‍ പൗരത്വം നല്‍കുന്നതുവരെ മടങ്ങിപ്പോകില്ലെന്ന് പലരും ഉറപ്പിച്ചു പറയുന്നു. അതേസമയം ബംഗ്ലാദേശില്‍ നിന്നും റോഹിംഗ്യകളെ തിരിച്ചുകൊണ്ടുവരുന്നതിനെതിരെ മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്ത് പ്രതിഷേധം നടന്നിരുന്നു. ചുവപ്പ് ബാനറുകളും മന്ത്രങ്ങളുമായി ബുദ്ധ സന്യാസികള്‍ നയിച്ച പ്രതിഷേധ മാര്‍ച്ചില്‍ നിരവധി പേരാണ് പങ്കെടുത്തത്. അനധികൃതമായി കുടിയേറിപ്പാര്‍ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. ഓടിപ്പോയ അഭയാര്‍ത്ഥികളെ തിരികെ വരാന്‍ സമ്മതിക്കരുത് തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ട് വെക്കുന്നത്.

അതുതന്നെയാണ് റോഹിഗ്യകളെ ഭയപ്പെടുത്തുന്ന പ്രധാന കാര്യവും. പൗരത്വം, സുരക്ഷ, തുല്ല്യ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും അനുമതി ലഭിക്കുമോ തുടങ്ങിയ കാര്യങ്ങളിലൊന്നും അവര്‍ക്ക് യാതൊരു പ്രതീക്ഷയുമില്ല. ഗ്രാമങ്ങള്‍ തകര്‍ക്കപ്പെടുകയും, സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുകയും, ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും ചെയ്ത റാഖൈന്‍പ്രവിശ്യയില്‍ സൈനികരുടെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തെത്തുടര്‍ന്ന് 700,000 ലധികം റോഹിംഗ്യകള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരുന്നു. 'വംശഹത്യ ഉദ്ദേശത്തോടെ'നടന്ന ആക്രമണമായിരുന്നു അത് എന്നാണ് യുഎന്‍ വസ്തുതാന്വേഷണ ദൗത്യ സംഘം പറഞ്ഞത്.

റോഹിഗ്യകളുടെ നാട്ടിലേക്കുള്ള മടക്കയാത്ര നാളെയാണ് ആരംഭിക്കേണ്ടത്. മടങ്ങിപ്പോകാന്‍ അനുമതി ലഭിച്ചവരില്‍ 3,450 പേരോട് അവരുടെ താല്‍പര്യം സംബന്ധിച്ച്‌ ചോദിച്ചു കഴിഞ്ഞെന്നും ബാക്കിയുള്ളവരോടും സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും യുഎന്‍‌എച്ച്‌സി‌ആര്‍ വക്താവ് ലൂയിസ് ഡൊനോവന്‍ പറയുന്നു. അതിനിടെ അവര്‍ക്ക് പൌരത്വം നല്‍കാന്‍ കഴിയില്ലെന്ന് മ്യാന്‍മാര്‍ വ്യക്തമാക്കുകയും ചെയ്തതോടെ നേരത്തെ തിരിച്ചുപോകാന്‍ തയ്യാറായവര്‍പോലും ഭയപ്പെടുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

- നോട്ട് നിരോധനത്തിന് ശേഷം സ്വകാര്യ നിക്ഷേപങ്ങളില്‍ 60 ശതമാനത്തിന്റെ കുറവ് കണ്ടെത്തി, ആദായ നികുതി പരിഷ്‌കാരത്തിനുള്ള കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി


Next Story

Related Stories