വിദേശം

ഇറാന്‍ ജനകീയ പ്രക്ഷോഭം; മുട്ട് മടക്കി ഭരണകൂടം

ഏറ്റവും ഒടുവില്‍ ഇറാനില്‍ നടന്ന വലിയ പ്രതിഷേധം 2009 ലായിരുന്നു. അന്ന് പ്രസിഡണ്ട് അഹമ്മദ് നജ്ജാദി രാജിവെയ്ക്കണമെന്നായിരുന്നു ആവശ്യം. തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്നതായിരുന്നു അദ്ദേഹത്തിനെതിരായ ആരോപണം

ഇറാനില്‍ ജനകീയ പ്രക്ഷോഭം വ്യാപിക്കുന്നത് തടയാനായി സമുഹ മാധ്യമങ്ങളെ നിയന്ത്രിക്കാനുളള ഭരണകൂട നീക്കത്തിനെതിരെ സമരത്തിന്റെ നാലാം ദിവസമായ ഞായറാാഴ്ച്ച രാജ്യത്തെ പൊതുജനം തെരുവിലിറങ്ങി. ഈ ദശാബ്ദത്തില്‍ രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ പ്രതിഷേധ സമരമാണ് കഴിഞ്ഞ ദിവസം ഇറാന്‍ സാക്ഷിയായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശക്തമായ പൊലിസ് സാനിദ്ധ്യമുണ്ടായിട്ടും കഴിഞ്ഞ ദിവസം രാജ്യത്തുടനീളം പൊതുജനം തെരുവിലിറങ്ങി പ്രതിഷേധത്തിന്റെ ഭാഗമാവുകയായിരുന്നു. രാജ്യത്തെ വലിയ ഒരു വിഭാഗം ജനത നേരിടുന്ന സാമ്പത്തിക ദുരിതത്തെ തുടര്‍ന്ന് വ്യാഴായ്ച്ച ആരംഭിച്ച പ്രതിഷേധ പരിപാടികള്‍ ഒടുവില്‍ രാഷ്ട്രീയസമരമായി മാറുകയായിരുന്നു. സമുഹമാധ്യങ്ങളിലൂടെയുളള പ്രചാരം സമരം വ്യാപിക്കാന്‍ കാരണമാകുമെന്നതിനാല്‍ സോഷ്യല്‍ മീഡിയ ആപ്പുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമത്തിനെതിരെയും ജനം തെരുവിലിറങ്ങിയതോടെ സമരത്തെ അംഗീകരിക്കേണ്ടി വന്നിരിക്കുകയാണ് ഭരണകൂടത്തിന്.

പ്രസിഡണ്ട് ഹസന്‍ റൂഹാനി രാജിവെക്കണമെന്ന ആവശ്യവും രാജ്യവ്യാപകമായി ഉയര്‍ന്നതോടെ സമരക്കാര്‍ക്ക് മുന്നില്‍ ഭരണകൂടം മുട്ടുമടക്കിയെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. ” ജനങ്ങള്‍ക്ക് വിമര്‍ശിക്കുന്നതിനുളള അവകാശമുണ്ട്” എന്നാല്‍ ” വിമര്‍ശനം നശീകരണമല്ല” എന്നും പ്രസിഡണ്ട് ഹസന്‍ റുഹാനി കഴിഞ്ഞ ദിവസം ദേശീയ ടെലിവിഷന്‍ ചാനലില്‍ വ്യക്തമാക്കി.

അതെസമയം, മദ്ധ്യ ടെഹറാനില്‍ നിന്നും 200 പ്രതിഷേധസമരക്കാരെ അറസ്റ്റ് ചെയ്തതായി പൊലിസ് പറഞ്ഞു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്തവരുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ശനിയാഴ്ച നടന്ന മാര്‍ച്ചില്‍ രണ്ട് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഏറ്റവും ഒടുവില്‍ ഇറാനില്‍ നടന്ന വലിയ പ്രതിഷേധം 2009 ലായിരുന്നു. അന്ന് പ്രസിഡണ്ട് അഹമ്മദ് നജ്ജാദി രാജിവെയ്ക്കണമെന്നായിരുന്നു ആവശ്യം. തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്നതായിരുന്നു അദ്ദേഹത്തിനെതിരായ ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍