UPDATES

വായിച്ചോ‌

‘സെക്സ് സ്ട്രൈക്ക്’ നടത്തിയാൽ സ്ത്രീകള്‍ക്ക് സ്വശരീരത്തിൽ അവകാശം ലഭിക്കില്ല; സാമ്പത്തിക സ്വാതന്ത്ര്യം നേടണം’

സ്ത്രീകള്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടുകയാണ്‌ വേണ്ടത്. അങ്ങിനെ മാത്രമേ നമ്മളീ അടിമത്തത്തില്‍ നിന്നും കരകയറൂ.

‘സെക്സ് സ്ട്രൈക്ക്’ നടത്തിയാല്‍ സ്ത്രീകള്‍ക്ക് അവരുടെ ശരിരത്തിന്മേല്‍ പൂര്‍ണ്ണമായ അവകാശം ലഭിക്കുമോ? ഇല്ലെന്ന് വിലയിരുത്തുകയാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ സൂസന്ന മൂർ. ഗർഭഛിദ്ര നിയമങ്ങൾക്കെതിരെ സ്ത്രീകള്‍ ലൈംഗീക ബന്ധത്തില്‍ നിന്നും വിട്ടുനിന്ന് പോരാടണം എന്ന് ആഹ്വാനം ചെയ്തത് ഹോളിവുഡ് നടി അലീസ മിലാനോയാണ്. സമൂഹ മാധ്യമങ്ങളില്‍ തരംഗമായ ഈ ആശയത്തെ അനുകൂലിച്ചും എതിര്‍ത്തും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഈ വിഷയത്തെ അല്പംകൂടെ പ്രായോഗികമായി സമീപിക്കുകയാണ് സൂസന്ന മൂർ.

സമൂഹം കല്‍പ്പിച്ചു നല്‍കിയിരിക്കുന്ന കൂലിയില്ലാത്ത തൊഴിലുകളാണ് സ്ത്രീകൾ ആദ്യം നിരാകരിക്കേണ്ടത് എന്ന് അവര്‍ അഭിപ്രായപ്പെടുന്നു. കുട്ടികളെ സ്കൂളിലയക്കുന്നതും തിരികെ കൊണ്ടുവരുന്നതും, സര്‍വ്വവും അലക്കിത്തേച്ച് വെടുപ്പാക്കി കൊടുക്കുന്നത്, നിരന്തരം വെറുപ്പിക്കുന്ന പുരുഷനോട് ചിരിക്കുന്നത്, ജന്മദിന സമ്മാനങ്ങൾ വാങ്ങികൊടുക്കുന്നത് തുടങ്ങി സ്ത്രീകളുടെ തലയില്‍ കെട്ടിവച്ചു തന്നിരിക്കുന്ന സകല മാമൂലുക’ളോടുമാണ് ആദ്യം സ്ട്രൈക്ക് നടത്തേണ്ടത് എന്ന് അവര്‍ പറയുന്നു.

ഇതാണ് ലോകത്താകമാനം അനുവര്‍ത്തിക്കുന്ന കടുത്ത അനീതി. അവരുടെ കടമകളെന്ന് കല്‍പ്പിച്ചു നല്‍കിയിരിക്കുന്ന അസംഖ്യം കൂലിയില്ലാ ജോലികള്‍. സെക്സൊക്കെ ആ ലിസ്റ്റില്‍ അവസാനം വരുന്ന കാര്യമാണ്. സ്ത്രീകള്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടുകയാണ്‌ വേണ്ടത്. അങ്ങിനെ മാത്രമേ നമ്മളീ അടിമത്തത്തില്‍ നിന്നും കരകയറൂ.

സൂസന്ന മൂർ എഴുതിയ വിശദമായ ലേഖനം ഇവിടെ വായിക്കാം: https://www.theguardian.com/commentisfree/2019/may/13/a-sex-strike-is-not-enough-women-need-to-down-tools-completely

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍