UPDATES

വിദേശം

ദക്ഷിണ കൊറിയയുടെ പ്രജനന നിരക്ക് ചരിത്രത്തിൽ ഏറ്റവും താഴ്ന്ന നിലയിലേക്ക്

സ്കൂളുകൾ പലതും അടച്ചിടേണ്ട സ്ഥിതിയിലേക്കും കാര്യങ്ങളെത്തിച്ചേരാമെന്നും വിദഗ്ധർ പറയുന്നു. പട്ടാളം അടക്കമുള്ള, യുവാക്കളുടെ സേവനം അത്യാവശ്യമായ വിഭാഗങ്ങളും പ്രശ്നത്തിലാകും.

ദക്ഷിണ കൊറിയയുടെ ജനനനിരക്ക് എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് എത്തിയതായി റിപ്പോർട്ട്. രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയിൽ വൻതോതിലുള്ള ഇടിവുകൾ സംഭവിക്കുന്നതാണ് കാരണമെന്ന് നിരീക്ഷിക്കപ്പെടുന്നു. ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ളവയുടെ ഫണ്ട് സർക്കാർ വെട്ടിക്കുറച്ചതും മറ്റും വലിയ പ്രതിസന്ധികളാണ് സാമ്പത്തിക വ്യവസ്ഥയിൽ ഉണ്ടാക്കിയിരിക്കുന്നത്.

പ്രജനന പ്രായത്തിൽ സ്ത്രീകൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിന്റെ ശരാശരി 0.96 ആയി കുറഞ്ഞിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയാണിത്.

യുദ്ധകാലത്താണ് ഇത്തരത്തിൽ കുറഞ്ഞ പ്രജനനിരക്ക് മുൻപ് കാണപ്പെട്ടിട്ടുള്ളതെന്ന് ഈ വിഷയത്തിൽ പഠനം നടത്തിയ സിയോൾ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരിലൊരാളായ ഇക്കണോമിക്സ് പ്രൊഫസർ ലീ ചുൽ ഹീ പറയുന്നു. ഈ നിരക്ക് ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്നാണ് ലീ ചുൽ ഹീ പറയുന്നത്.

ആരോഗ്യരക്ഷ, പെൻഷനുകൾ തുടങ്ങിയ സാമൂഹ്യക്ഷേമ പദ്ധതികൾ അധികകാലം ശരിയായി മുമ്പോട്ടു പോകില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക വ്യവസ്ഥയെ നിലനിർത്താനാവശ്യമായ യുവത്വം രാജ്യത്തിന് നഷ്ടപ്പെടുമെന്നതാണ് കാരണം.

സ്കൂളുകൾ പലതും അടച്ചിടേണ്ട സ്ഥിതിയിലേക്കും കാര്യങ്ങളെത്തിച്ചേരാമെന്നും വിദഗ്ധർ പറയുന്നു. പട്ടാളം അടക്കമുള്ള, യുവാക്കളുടെ സേവനം അത്യാവശ്യമായ വിഭാഗങ്ങളും പ്രശ്നത്തിലാകും.

1950-53 കാലത്തെ കൊറിയൻ യുദ്ധത്തിനു ശേഷം പ്രജനനത്തിന്റെ ഒരു സ്ഫോടനം തന്നെ ദക്ഷിണ കൊറിയയിലുണ്ടായിരുന്നു. ഇതിനെതിരെ സർക്കാർ പ്രത്യേക പ്രചാരണങ്ങളും അക്കാലത്ത് സംഘടിപ്പിച്ചു. രണ്ട് കുട്ടികളിൽക്കൂടുതൽ വേണ്ടെന്നായിരുന്നു പ്രചാരണം. ഈ കാലത്തിനു ശേഷം നിയന്ത്രിതമായ പ്രജനനം ഇപ്പോൾ പിന്നോട്ടടിക്കുന്ന കാഴ്ചയാണ് കാണുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍