വിദേശം

ട്രംപിന്റെ കാമാതുരമായ നിമിഷങ്ങൾ വിവരിച്ച് സ്റ്റോമി ഡാനിയൽസിന്റെ പുസ്തകം

2016ൽ ട്രംപ് പ്രൈമറി തെരഞ്ഞെടുപ്പുകൾ വിജയിക്കാൻ തുടങ്ങിയപ്പോൾ താൻ അന്തം വിട്ടുവെന്ന് സ്റ്റോമി പറയുന്നു.

അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപുമായി താൻ ഇടപഴകിയ കാലത്തെക്കുറിച്ച് വിശദമായ വിവരണങ്ങൾ സ്റ്റോമി ഡാനിയൽസിന്റെ പുസ്തകത്തിലുണ്ടെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ട്രംപുമായി ചെലവിട്ട കാമാതുരമായ നേരങ്ങളെ സ്റ്റോമി ഡാനിയൽസ് പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. ദി ഗാർഡിയന് ഇനിയും പുറത്തിറങ്ങാത്ത പുസ്തകത്തിന്റെ ഒരു കോപ്പി കിട്ടിയിട്ടുണ്ട്.

എല്ലാ തുറന്നു പറയുമെന്ന് വ്യക്തമാക്കിയാണ് സ്റ്റോമി പുസ്തകമെഴുതാൻ ഇരുന്നത്. ഫുൾ ഡിസ്ക്ലോഷർ എന്നാണ് പുസ്കകത്തിന്റെ പേര്. ട്രംപ് റിയാലിറ്റി ഷോ നടത്തിക്കൊണ്ടിരുന്നപ്പോൾ തങ്ങൾ തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വിശദമായ വിവരണങ്ങളുണ്ട്. ട്രംപിന് അമേരിക്കൻ പ്രസിഡണ്ടാകാനുള്ള യോഗ്യതയുണ്ടോയെന്ന് സ്റ്റോമി ശക്തമായി സംശയിക്കുന്നുണ്ട് പുസ്തകത്തിൽ.

2016ൽ ട്രംപ് പ്രൈമറി തെരഞ്ഞെടുപ്പുകൾ വിജയിക്കാൻ തുടങ്ങിയപ്പോൾ താൻ അന്തം വിട്ടുവെന്ന് സ്റ്റോമി പറയുന്നു. ട്രംപിന് പ്രസിഡണ്ടാകാനുള്ള യോഗ്യതയില്ലെന്നു മാത്രമല്ല ട്രംപ് അത് ആഗ്രഹിച്ചിരുന്നുമില്ലെന്ന് സ്റ്റോമി പറയുന്നു.

തന്നെക്കുറിച്ചുള്ള കഥകൾ ആരോടും പറയരുതെന്ന് ട്രംപ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും സ്റ്റോമി വെളിപ്പെടുത്തുന്നു. ട്രംപ് വിജയിച്ചതോടെ താൻ ഭീതിയിലായി. തെരഞ്ഞെടുപ്പിന്നു തൊട്ടു മുമ്പായി തനിക്ക് നിശ്ശബ്ദയായിരിക്കാനുള്ള ഒരു കരാറിൽ ഒപ്പിടേണ്ടി വന്നതിനെക്കുറിച്ചും സ്റ്റോമി പറയുന്നുണ്ട്.

2018 ജനുവരിയിലാണ് സ്റ്റോമിക്ക് കരാറൊപ്പിടേണ്ടി വന്നതിനെക്കുറിച്ചുള്ള ആദ്യത്തെ വാർത്ത വരുന്നത്. വാൾ സ്ട്രീറ്റ് ജേണലിലായിരുന്നു ഇത്. ഈ കരാർ അസാധുവാണെന്ന് ചൂണ്ടിക്കാട്ടി സ്റ്റോമി പിന്നീട് രംഗത്തു വന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍