വിദേശം

അമേരിക്കയും ഉത്തരകൊറിയയും തമ്മില്‍ ആണവ യുദ്ധത്തിന് കളമൊരുങ്ങുന്നു; നിഷ്പക്ഷത പാലിക്കുമെന്ന് ചൈന

Print Friendly, PDF & Email

ഗുവാമില്‍ കൈവച്ചുകഴിഞ്ഞാല്‍ മുമ്പെങ്ങും കാണാത്തതാകും ഉത്തരകൊറിയയില്‍ സംഭവിക്കുക

A A A

Print Friendly, PDF & Email

യുദ്ധഭീതി വിതച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉനും പോര്‍വിളി ശക്തമാക്കി. അമേരിക്കയുടെ ആയുധങ്ങള്‍ സജ്ജമാണെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ കൊറിയന്‍ ഉപദ്വീപിനെ ആണവ യുദ്ധത്തിലേക്കാണ് അമേരിക്ക നയിക്കുന്നതെന്ന് ഉത്തരകൊറിയ ആരോപിച്ചു.

അതേസമയം ഇരുരാജ്യങ്ങളോടും വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ ചൈന അഭ്യര്‍ത്ഥിച്ചു. അമേരിക്കയ്‌ക്കെതിരെ ഉത്തരകൊറിയ ആദ്യ ആക്രമണം നടത്തിയാല്‍ ചൈന നിഷ്പക്ഷത പാലിക്കുമെന്ന് ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക ദിനപ്പത്രം അറിയിച്ചു. ന്യൂജേഴ്‌സിയിലെ ഗോള്‍ഫ് റിസോര്‍ട്ടില്‍ അവധിക്കാലം ചെലവഴിക്കുന്ന ട്രംപ് അമേരിക്കന്‍ സൈനിക തയ്യാറെടുപ്പുകള്‍ വിശദീകരിച്ചു. സൈനിക പ്രതിവിധി സജ്ജമാണ്, ആസന്നമാണ്, ഉത്തരകൊറിയ മണ്ടത്തരം കാട്ടിയാല്‍ കിം ജോങ് ഉന്‍ മറ്റൊരു വഴി തേടേണ്ടി വരും. ട്രംപ് ട്വീറ്റില്‍ കുറിച്ചു.

അതേസമയം ട്രംപിന്റെ വാക്കുകളെ മയപ്പെടുത്തിയാണ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് സംസാരിച്ചത്. നയതന്ത്ര മാര്‍ഗ്ഗങ്ങളാണ് ഇപ്പോഴും സ്വീകാര്യമെന്നും യുദ്ധമാണ് വഴിയെങ്കില്‍ അതിന് സന്നദ്ധമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. യുഎസ് പ്രദേശമായ ഗുവാം ദ്വീപിനെ ലക്ഷ്യമാക്കി ജപ്പാന് മുകളിലൂടെ തൊടുക്കാന്‍ നാല് മധ്യദൂര മിസൈലുകള്‍ ഈമാസം മധ്യത്തോടെ സജ്ജമാകുമെന്നാണ് കഴിഞ്ഞ ദിവസം ഉത്തരകൊറിയയുടെ വാര്‍ത്താ ഏജന്‍സി അറിയിച്ചത്. ഗുവാമില്‍ കൈവച്ചുകഴിഞ്ഞാല്‍ മുമ്പെങ്ങും കാണാത്തതാകും ഉത്തരകൊറിയയില്‍ സംഭവിക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍