TopTop

കാലിഫോർണിയ വെടിവെപ്പ്: ആരാണ് ഇയാൻ ഡേവിഡ് ലോങ്?

കാലിഫോർണിയ വെടിവെപ്പ്: ആരാണ് ഇയാൻ ഡേവിഡ് ലോങ്?
കാലിഫോർണിയ വെന്റ്യൂറ കൗണ്ടിയിലെ തൗസന്റ് ഓക്സ് നഗരത്തിൽ 12 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് നടത്തിയത് ഇയാൻ ഡേവിഡ് ലോങ് എന്നയാളാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സംഭവസ്ഥലത്തു തന്നെ മരിച്ചനിലയിൽ കാണപ്പെട്ട ഇയാൾ സ്വയം വെടിവെച്ചിരിക്കാമെന്നാണ് കരുതുന്നത്. കൊല്ലപ്പെട്ടവരിൽ ക്രമസമാധാന പാലനത്തിന് ചുമതലപ്പെട്ട റോൺ ഹെല്യൂസ് എന്ന ഉദ്യോഗസ്ഥനുമുണ്ടെന്ന് അറിയുന്നു.

ആരാണ് ഇയാൻ ഡേവിഡ് ലോങ്?

വെന്റ്യൂറ കൗണ്ടിയിലെ സമാധാനപാലന ചുമതലയുള്ള ജിയോഫ് ഡീൻ പറയുന്നതു പ്രകാരം ഡേവിഡ് ലോങ് ഒരു മനോരോഗിയാണ്. തൗസന്റ് ഓക്സിൽ നിന്നും ഏതാണ്ട് അഞ്ച് മൈൽ പടിഞ്ഞാറാണ് ഇയാളുടെ വീട്. അതെസമയം ഇയാൾ അത്ര കടുത്ത മനോരോഗമുള്ളയാളല്ലെന്നാണ് പരിശോധിച്ച ഡോക്ടർമാർ പറയുന്നത്.

യുഎസ് മറൈനിൽ ഇയാൾ പ്രവർത്തിച്ചിട്ടുണ്ടെന്നു വിവരമുണ്ട്. 2008 ഓഗസ്റ്റ് മുതൽ 2013 മാർച്ച് വരെയായിരുന്നു ഇയാളുടെ സേവനകാലയളവ്. അഫ്ഗാനിസ്ഥാനിലും ലോങ് ജോലി ചെയ്തിട്ടുണ്ട്. 2010ലായിരുന്നു ഇത്. മെഷീൻ ഗണ്ണറായിട്ടാണ് അവിടെ സേവനം ചെയ്തത്.

ലോങ് വെടിയുതിർക്കാൻ ഉപയോഗിച്ച തോക്കിന് ലൈസന്‍സുണ്ടെന്ന് പൊലീസ് പറയുന്നു. അതെസമയം ഈ തോക്കിൽ നിയമവിരുദ്ധമായി ചില ഘടകഭാഗങ്ങൾ ഇയാൾ കൂട്ടിച്ചേർത്തിട്ടുണ്ടായിരുന്നു. തോക്കിൽ നിന്ന് കൂടുതൽ റൗണ്ട് വെടിയുതിർക്കാൻ സഹായിക്കുന്ന ഘടകഭാഗമായിരുന്നു ഇത്.

വെടിവെപ്പിനു പിന്നിലെ കാരണമെന്തെന്ന് പൊലീസിന് ഇപ്പോഴും ഒരു പിടിയും കിട്ടിയിട്ടില്ല. തന്റെ മകന്റെ സ്വഭാവത്തിൽ പേടിയും ആശങ്കയും പ്രകടിപ്പിച്ചിരുന്നു ലോങ്ങിന്റെ അമ്മയെന്ന് അയൽവാസികൾ പറഞ്ഞിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇയാൾ 2016ൽ കാലിഫോർണിയ സ്റ്റേറ്റ് സർവ്വകലാശാലയിൽ വിദ്യാർത്ഥിയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.

Next Story

Related Stories