UPDATES

വിദേശം

ആഗോളതാപനത്തെ നിയന്ത്രിച്ചില്ലെങ്കിൽ യുഎസ്സിൽ ആയിരങ്ങൾ മരിച്ചൊടുങ്ങുമെന്ന് പഠനം

അമേരിക്കയിലെ പതിനഞ്ച് പ്രധാന നഗരങ്ങളിൽ ആഗോളതാപനം വിതയ്ക്കാൻ പോകുന്ന വിപത്ത് മാത്രമാണ് ഈ പഠനസംഘം അന്വേഷണവിധേയമാക്കിയത്.

വർധിച്ചുവരുന്ന ചൂട് യുഎസ്സിൽ ആയിരങ്ങളുടെ ജീവനെടുക്കുമെന്ന് പഠനം. ആഗോളതാപനത്തെ നിയന്ത്രിച്ചു നിർത്താൻ സാധിച്ചില്ലെങ്കിൽ ചൂടേറ്റ് വര്‍ഷത്തിൽ സംഭവിക്കാനിടയുള്ള മരണങ്ങളുടെ കണക്കുകൾ സഹിതമാണ് റിപ്പോർട്ട്. അമേരിക്കയിലും യുകെയിലുമുള്ള വിദഗ്ധരുടെ സംഘമാണ് പഠനം നടത്തിയത്.

അമേരിക്കയിലെ പതിനഞ്ച് പ്രധാന നഗരങ്ങളിൽ ആഗോളതാപനം വിതയ്ക്കാൻ പോകുന്ന വിപത്ത് മാത്രമാണ് ഈ പഠനസംഘം അന്വേഷണവിധേയമാക്കിയത്.

ആഗോളതാപനം 3 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുകയാണെങ്കിൽ സംഭവിക്കാനിരിക്കുന്ന അപകടമാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. വര്‍ഷത്തിൽ ന്യൂയോർക്ക് നഗരത്തിൽ മാത്രം ചൂട് സഹിക്കാനാകാതെ ശരാശരി 5800 പേർ മരിക്കുന്ന സ്ഥിതിയുണ്ടാകും. ലോസ് ആൻജലസില്‍ വർഷത്തില്‍ ഇങ്ങനെയുണ്ടാകാൻ പോകുന്ന മരണങ്ങളുടെ എണ്ണം 2500 ആണ്. മിയാമിയിൽ വർഷത്തിൽ ശരാശരി 2,300 പേര്‍ വീതം മരണമടയും.

ശബരിമലയല്ല, ആഗോളതാപനമാണ് കേരളമേ നിന്റെ പ്രശ്നം; രാഷ്ട്രീയനേതാക്കൾ ഇനിയെങ്കിലും യാഥാർത്ഥ്യത്തിലേക്ക് വളരുമോ?

പാരിസ് കാലാവസ്ഥാ ഉടമ്പടി പ്രകാരം ലോകരാജ്യങ്ങൾ ആഗോളതാപനത്തെ 2 ഡിഗ്രി സെൽഷ്യസിൽ നിയന്ത്രിച്ചു നിർത്താൻ പരിശ്രമിക്കേണ്ടതുണ്ട്. ഇന്നത്തെ നിലയിൽ ആഗോളതാപനം വർധിക്കുകയാണെങ്കിൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.

കാലാവസ്ഥാ വ്യതിയാനത്തെ നിയന്ത്രിക്കാൻ രൂപീകരിച്ച പാരിസ് ഉടമ്പടിയിൽ നിന്നും മാറി നിൽക്കുന്ന രാജ്യമാണ് അമേരിക്ക. ലോകത്തിൽ ഏറ്റവും കൂടുതൽ ഹരിതഗൃഹവാതകങ്ങൾ പുറത്തു വിടുന്നത് ഈ രാജ്യമാണ്. ആഗോളതാപനത്തെ 1.5 ഡിഗ്രി സെൽഷ്യസിൽ നിയന്ത്രിച്ചു നിർത്തിയാൽ ന്യൂയോർക്ക് സിറ്റിയിൽ മാത്രം 2716 ജീവനുകളെ രക്ഷിക്കാനാകുമെന്ന് ഗവേഷകർ പറയുന്നു.

കേരളം മുങ്ങും; ഭയക്കണം, ആഗോളതാപനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഈ മുന്നറിയിപ്പ്

ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്(ഐപിസിസി) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാരിസ് കരാര്‍ പ്രകാരമുള്ള താപനില 1.5 ഡിഗ്രി സെല്‍ഷ്യസിനും 2 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ നിര്‍ത്തുക എന്ന ലക്ഷ്യത്തില്‍ എത്തണമെന്നും ഈ റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ആഗോളതാപനം അതിന്റെ പരമാവധിയായ 1.5 ഡിഗ്രി സെല്ഷ്യസില്‍ എത്താന്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം മതിയെന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്. വരള്‍ച്ച, വെള്ളപ്പൊക്കം, കടുത്ത ചൂട്, ദാരിദ്ര്യം എന്നിവയും ഇതിന്റെ ഫലമായുണ്ടാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍