UPDATES

വിദേശം

ട്രംപും ന്യൂയോര്‍ക്ക് ടൈംസും നേര്‍ക്കുനേര്‍; ഏറ്റുമുട്ടല്‍ ‘രഹസ്യ’ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ

മാധ്യമങ്ങൾ ജനശത്രുക്കളെന്ന് ട്രംപ്; അപകടകരമായ നിലപാടെന്ന് ന്യൂയോര്‍ക്ക് ടൈംസ്.

ന്യൂയോർക്ക് ടൈംസ് പ്രസാധകൻ എജി സുൾസ്ബർഗറും അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപും തമ്മിലുള്ള ട്വിറ്റർ യുദ്ധം ചർച്ചയാകുന്നു. വൈറ്റ് ഹൗസിൽ ഇരുവരും സ്വകാര്യ ചർച്ച നടത്തിയതിനു ശേഷം ട്രംപ് ഒരു ട്വീറ്റ് ചെയ്തതോടെയാണ് പ്രശ്നം തുടങ്ങിയത്. സുള്‍സ്ബർഗറുമായി താൻ വൈറ്റ് ഹൗസിൽ നടത്തിയ ചർച്ചയിൽ മാധ്യമങ്ങൾ വ്യാജ വാർത്തകൾ ചമയ്ക്കുന്നത് വിഷയമായെന്നും മാധ്യമങ്ങളുടെ ഈ പ്രവണത ‘ജനശത്രു’ എന്ന പ്രയോഗത്തിന് വഴിവെച്ചെന്നും ഇത് ദു:ഖകരമാണെന്നുമായിരുന്നു ട്രംപിന്റെ ട്വീറ്റ്.

ട്രംപുമായുള്ള നടത്തിയത് ‘രഹസ്യ ചർച്ച’യായിരുന്നെന്നും എന്നാൽ അദ്ദേഹം തന്നെ പ്രസ്തുത രഹസ്യാത്മകത ഇല്ലാതാക്കിയ സ്ഥിതിക്ക് തനിക്കു വിശദീകരണമുണ്ടെന്നും ചൂണ്ടിക്കാട്ടി സുൾസ്ബർഗർ‌‍ ഒരു പ്രസ്താവനയിറക്കി. ജൂലൈ 20ന് വൈറ്റ് ഹൗസിന്റെ അപേക്ഷ പ്രകാരം നടന്ന ചർച്ചയിൽ ട്രംപിന്റെ ഈ നിലപാട് അങ്ങേയറ്റം അപകടകരമാണെന്നും വിഘടനപരമാണെന്നും താൻ പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് പ്രസാധകൻ പറഞ്ഞു. തന്റെ കൂടെ എഡിറ്റോറിയൽ പേജ് എഡിറ്റർ ജേംസ് ബെന്നെറ്റ് ഉണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമപ്രവർത്തകരെ ജനശത്രുക്കളായി ചിത്രീകരിക്കുന്നതിന്റെ അപകടം താൻ പ്രസിഡന്റിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെന്നും മാധ്യമപ്രവർത്തകര്‍ക്കെതിരെ ഇത്തരം മോശം ഭാഷ തുടരുന്നത് അപകടകരമാണെന്നും അദ്ദേഹത്തോട് പറഞ്ഞതായും സുൾസ്ബർഗർ വ്യക്തമാക്കി.

തന്റെ ഭരണത്തെക്കുറിച്ചുള്ള റിപ്പോർട്ടിങ്ങിൽ പരാതികളുണ്ടെങ്കിൽ അത് ലോകത്തോട് വിളിച്ചു പറയാൻ ട്രംപിന് അവകാശമുണ്ടെന്നും എന്നാൽ അത് മാധ്യമപ്രവർത്തനത്തെ ആക്രമിച്ചു കൊണ്ടാകുന്നത് തെറ്റാണെന്നും പ്രസിഡന്റിനെ ബോധ്യപ്പെടുത്താൻ താൻ ശ്രമിച്ചെന്നും പ്രസ്താവനയിൽ സുൾസ്ബർഗർ വിശദീകരിച്ചു.

ഇതിനോട് കടുത്ത ഭാഷയിലാണ് ട്രംപ് പ്രതികരിച്ചത്. ആദ്യത്തെ ട്വീറ്റിൽ സുൾസ്ബർഗറുമായുള്ള കൂടിക്കാഴ്ചയെ നല്ലതെന്ന് വിശേഷിപ്പിച്ച ട്രംപ്, ഈ പ്രസ്താവന വന്നതോടെ ഭാഷ മാറ്റി. മഹത്തായ ഈ രാജ്യത്തെ വിറ്റഴിക്കാൻ, ചത്തുകൊണ്ടിരിക്കുന്ന ന്യൂസ്‌പേപ്പർ വ്യവസായത്തിലെ ട്രംപ് വിരോധികളെ താൻ അനുവദിക്കില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

“ഭ്രാന്തവും നിഷ്ഫലവും”: ‘പരിശുദ്ധ ട്രംപ് പരിപാടി’യായ യാത്രാവിലക്ക് ന്യൂയോര്‍ക്ക് ടൈംസ്‌

സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ് അടക്കം പ്രമുഖ മാധ്യമങ്ങളെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നു പുറത്താക്കി വൈറ്റ് ഹൌസ്

ട്രംപ് കാലത്ത് മാധ്യമങ്ങള്‍ പരാജയപ്പെടുകയാണ് ചെയ്തത്; ഏറ്റെടുക്കേണ്ടത് പുതിയ ദൌത്യങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍