വിദേശം

ലണ്ടന്‍ യാത്ര റദ്ദാക്കിയത് ഒബാമ മൂലം: ട്രംപ് പ്രചരിപ്പിക്കുന്ന മറ്റൊരു വ്യാജ വാര്‍ത്ത

Print Friendly, PDF & Email

പുതിയ എംബസി കെട്ടിടം പണിയാനുള്ള തീരുമാനമെടുത്തത് ഒബാമ ഭരണകൂടമല്ലെന്നും ബുഷ് സര്‍ക്കാരാണെന്നും ബിബിസി ചൂണ്ടിക്കാട്ടുന്നു

A A A

Print Friendly, PDF & Email

കഴിഞ്ഞവര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുകെ സന്ദര്‍ശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുപത് ലക്ഷത്തോളം വരുന്ന ബ്രിട്ടീഷ് പൗരന്മാര്‍ ഒരു നിവേദനം ഒപ്പിട്ടിരുന്നു. ബ്രിട്ടീഷ് മണ്ണ് ട്രംപിന് ഇപ്പോഴും അന്യമാണെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ഇപ്പോഴും അവിടെ നിന്നും വരുന്നത്.

മേഫെയറിലെ പഴയ കെട്ടിടത്തില്‍ നിന്നും ദക്ഷിണ ലണ്ടനിലെ പുതിയ കെട്ടിടത്തിലേക്ക് ബ്രിട്ടനിലെ അമേരിക്കന്‍ എംബസി പ്രവര്‍ത്തനം മാറ്റുകയാണ്. ഇതിന്റെ ഉദ്ഘാടനത്തിനായി ട്രംപ് എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഒബാമയുടെ ഭരണകാലത്ത് പഴയ എംബസി കെട്ടിടം വിറ്റതില്‍ താന്‍ അസ്വസ്ഥനാണെന്നും അതിനാല്‍ ലണ്ടന്‍ യാത്ര റദ്ദാക്കുന്നുവെന്നുമാണ് ഇപ്പോള്‍ ട്രംപ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പറയുന്നത്. അതേസമയം ട്രംപിന്റെ ലണ്ടന്‍ സന്ദര്‍ശനം ഉറപ്പിച്ചിരുന്നില്ലെന്നും തിയതി നിശ്ചയിച്ചിരുന്നില്ലെന്നുമാണ് ഇപ്പോള്‍ ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ പഴയ എംബസി കെട്ടിടത്തിന്റെ വില്‍പ്പനയില്‍ ട്രംപ് അസ്വസ്ഥനമാകേണ്ടതില്ലെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. കാരണം പുതിയ കെട്ടിടത്തിനായി ചെലവഴിച്ച ഒരു ബില്യണ്‍ ഡോളറും ഈ വില്‍പ്പനയിലൂടെ സമാഹരിച്ചത്. ഏറ്റവും പ്രധാനമായും പുതിയ എംബസി കെട്ടിടം നിര്‍മ്മിക്കാന്‍ ഒബാമ ഭരണകൂടമല്ല, പകരം ജോര്‍ജ്ജ് ഡബ്ല്യൂ ബുഷിന്റെ സര്‍ക്കാരാണ് തീരുമാനിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ട്രംപിന്റെ സന്ദര്‍ശനത്തിനിടെ ബ്രിട്ടനില്‍ വ്യാപകമായി പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ടെന്നതാണ് മുഖ്യമായും ഈ യാത്ര ഒഴിവാക്കുന്നതിന് കാരണം. ഭൂരിഭാഗം ലണ്ടന്‍കാരും ട്രംപിനെ സ്വാഗതം ചെയ്യുന്നില്ലെന്നാണ് ലണ്ടന്‍ മേയറായ സാദിഖ് ഖാന്‍ തന്നെ പറയുന്നത്. ഈ വിവരം അദ്ദേഹം അറിഞ്ഞിട്ടുണ്ടാകുമെന്നാണ് ഈ ട്വീറ്റില്‍ നിന്നും താന്‍ മനസിക്കിയതെന്നും ഖാന്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍