വിദേശം

മദ്ധ്യപൂര്‍വ്വേഷ്യന്‍ സമാധാന പ്രക്രിയക്ക് ബോംബെറിഞ്ഞ് ട്രംപിന്റെ പുതിയ നീക്കം

Print Friendly, PDF & Email

അബ്രാഹമിക് പാരമ്പര്യത്തിലെ മൂന്നു സുപ്രധാന മതങ്ങളുടെ പുണ്യകേന്ദ്രമാണ് ജറുസലേം എന്നത് പരിഗണിക്കാതെയാണ് ട്രംപിന്റെ നയമാറ്റമെന്നാണ് ട്രംപിന്റെ നിലപാടിനെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്

A A A

Print Friendly, PDF & Email

ജറൂസലം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുന്നതായും തെല്‍ അവീവിലെ യുഎസ് എംമ്പസി ജറുസലേമിലേക്ക് മാറ്റിയതായും രണ്ട് സുപ്രധാന നയങ്ങളാണ് കഴിഞ്ഞ ദിവസം പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. വൈറ്റ് ഹൗസിലെ അതിഥി മന്ദിരത്തില്‍ ടെലിപ്രോംപ്റ്ററില്‍ ഈ സുപ്രധാന തിരുമാനം ട്രംപ് വായിച്ചവതരിപ്പിച്ചപ്പോള്‍ തിരിച്ചടിയായത് ഏഴ് ദശാബ്ദങ്ങളായി യുഎസ് പിന്തുടരുന്ന നയമാണെന്ന് രാഷ്ട്രീയ ലോകം വിലയിരുത്തി.

”ജറൂസലം ഇസ്രായേലിന്റെ തലസ്ഥാനമാണെന്ന് നമ്മള്‍ ഇന്ന് അംഗീകരിക്കുകയാണ്” ” ഇത് യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുന്നതിനപ്പുറം മറ്റൊന്നുമല്ല. ഇത് ചെയ്യേണ്ട ശരിയായ കാര്യമാണ്. എന്തായാലും ചെയ്യേണ്ട കാര്യമാണ്.” ട്രംപ് പറഞ്ഞു. യുഎസിന്റെ പുതിയ നയം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സ്‌ ഉടനെ മദ്ധ്യപൂര്‍വേഷ്യ സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ നയം മദ്ധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളെ അമ്പരപ്പിച്ചതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍, പലസ്ഥീന്‍ എന്നീ രണ്ട് രാജ്യങ്ങള്‍ എന്ന നിലപാട് ആദ്യമായാണ് യുഎസ് പ്രകടിപ്പിക്കുന്നത്. ഇരുരാജ്യങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതില്‍ യുഎസ് ഇടപ്പെടില്ലെന്നും ട്രംപ്‌ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലുമായുളള ട്രംപിന്റെ അടുപ്പവും പെട്ടെന്നുളള നയമാറ്റവും മദ്ധ്യപൗരസ്ത്യദേശത്തിന്റെ സമാധാന പ്രക്രിയക്ക് കനത്ത പ്രഹരം നല്‍കിയെന്നാണ് ചില അമേരിക്കന്‍ മാധ്യമങ്ങള്‍ വിലയിരുത്തിയിരിക്കുന്നത്.

യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ  നടപടിയില്‍ പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് മുസ്ലി രാജ്യങ്ങളിലെ നേതാക്കള്‍ രംഗത്തെത്തി. പുതിയ നയത്തിന്റെ തിരിച്ചടിയായ കലാപങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാകുമെന്ന് ചിലര്‍ മുന്നറിയിപ്പ് നല്‍കിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ” ഇസ്രായേല്‍ -പാലസ്തീന്‍ സമാധാനപ്രക്രിയയുടെ മദ്ധ്യസ്ഥസ്ഥാനത്തുനിന്നും യുഎസ് പിന്മാറി” യെന്ന് പലസ്തീന്‍ പ്രസിഡണ്ട് മഹമ്മൂദ് അബ്ബാസ് പ്രതികരിച്ചു. ” ഇത് അംഗീകരിക്കാനാവില്ല. സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനുളള ശ്രമമാണിത്” എന്നും അബ്ബാസ് പ്രതികരിച്ചു. ജറൂസലെം പലസ്തീന്റെ എന്നന്നേക്കുമായുളള തലസ്ഥാനമായിരുന്നു” എന്നും അദ്ദേഹം പറഞ്ഞു.

അതെസമയം, ഈ ഗൂഡാലോചനയെ പലസ്തീനികള്‍ ചെറുത്ത് തോല്‍പ്പിക്കുമെന്ന നിലപാടാണ് ഹമാസ് നേതവിന്റെ പ്രതികരണം. പാലസ്തീനിലെ പുണ്യസ്ഥലങ്ങളും അവരുടെ ഭൂമിയും സംരക്ഷിക്കാനുളള പ്രതിരോധമല്ലാതെ മറ്റൊര വഴിയും പലസ്തീനികള്‍ക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ട്രംപിന്റെ പ്രഖ്യാപനം മേഖലയില്‍ കടുത്ത രക്തച്ചൊരിച്ചില്‍ ഉണ്ടാക്കാനെ സഹായിക്കുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

അബ്രാഹമിക് പാരമ്പര്യത്തിലെ മൂന്നു സുപ്രധാന മതങ്ങളുടെ പുണ്യകേന്ദ്രമാണ് ജറുസലേം എന്നത് പരിഗണിക്കാതെയാണ് ട്രംപിന്റെ നയമാറ്റമെന്നാണ് ട്രംപിന്റെ നിലപാടിനെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ സ്ഥിതി തുടരണമെന്ന് മാര്‍പ്പാപ്പയും പ്രസ്ഥാവനയിറക്കിയിട്ടുണ്ട്. അതെസമയം, നിരവധി തവണ പരാജയപ്പെട്ട പഴയ ഫോര്‍മൂല ഫലപ്രദമല്ലാത്ത സാഹചര്യത്തില്‍ പുതിയത് പരീക്ഷിക്കേണ്ടിയിരിക്കുന്നുവെന്നാണ് ട്രംപിന്റെ വാദം. സമാധാന പ്രക്രിയ വിജയിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് തന്റെ പുതിയ നയമെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍