UPDATES

വിദേശം

ടിയാനെന്‍മെൻ വാർഷികം: ചൈനീസ് സര്‍ക്കാരിനെ വിമർശിക്കുന്ന അക്കൗണ്ടുകൾക്ക് ട്വിറ്ററിന്റെ വിലക്ക്

നൂറിലധികം ഉപയോക്താക്കൾ ട്വിറ്ററിൽ ഇപ്പോൾ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

ടിയാനെന്‍മെൻ സ്ക്വയർ കൂട്ടക്കൊലയുടെ വാർഷികദിനം അടുത്തിരിക്കെ ചൈനീസ് സർക്കാരിനെതിരെ പ്രവർത്തിക്കുന്ന അക്കൗണ്ടുകൾ പൂട്ടിക്കെട്ടി ട്വിറ്റർ. ജൂൺ നാലിനാണ് ടിയാനെൻമെൻ സ്ക്വയർ സംഭവത്തിന്റെ വാർഷികം വരുന്നത്. 30 വർഷം മുമ്പാണ് ടിയാനെൻമെൻ ചത്വരത്തിൽ സർക്കാർ വിരുദ്ധ നീക്കങ്ങൾ നടത്തിയവർക്കെതിരെ സൈനികനീക്കമുണ്ടായത്.

ചൈനീസ് രാഷ്ട്രീയ നിരീക്ഷകർ അടക്കമുള്ളവരുടെ ട്വിറ്റർ അക്കൗണ്ടുകളാണ് പൂട്ടിയത്. രാജ്യത്തിനകത്തും പുറത്തുമുള്ള സർക്കാർ വിമർശകർക്ക് ഈ പ്രശ്നം നേരിടേണ്ടി വന്നതായാണ് അറിയുന്നത്. എന്നാൽ ഇത് ‘അബദ്ധത്തിൽ’ സംഭവിച്ചതാണെന്നാണ് ട്വിറ്ററിന്റെ വിശദീകരണം.

നൂറിലധികം ഉപയോക്താക്കൾ ട്വിറ്ററിൽ ഇപ്പോൾ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

കടത്തിയത് 1000 കിലോയിലധികം സ്വർണം, നികുതിയിനത്തിൽ മാത്രം നഷ്ടം 35 കോടിയിലധികം; ബാലഭാസ്കറിന്റ മരണം വിരൽ ചൂണ്ടുന്നത് വൻ റാക്കറ്റിലേക്ക്?

ചൈനയില്‍ ട്വിറ്ററിന് നിലവിൽ പ്രവർത്തനാനുമതിയില്ല. എങ്കിലും ചൈനാക്കാർ ചില സാങ്കേതിക പഴുതുകളുപയോഗിച്ച് ട്വിറ്റർ ധാരാളമായി ഉപയോഗിക്കുന്നുണ്ട്.

ജനാധിപത്യം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ചൈനയിലെ തൊഴിലാളി സർവ്വാധിപത്യ ഭരണകൂടത്തിനെതിരെ നടന്ന സമരത്തിനു നേരെ ചൈനീസ് സൈന്യം വെടിയുതിർക്കുകയായിരുന്നു. 1989 ജൂൺ 4നായിരുന്നു ഈ സംഭവം. മരണസംഖ്യ 241 ആണെന്നാണ് ചൈനീസ് ഭരണകൂടം പറയുന്നത്. എന്നാൽ ഇത് അയ്യായിരത്തിലധികമാണെന്ന് പാശ്ചാത്യ മാധ്യമങ്ങൾ ആരോപിക്കുന്നു. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ തകര്‍ക്കാൻ വിദേശ ഫണ്ടിങ്ങോടെ നടന്ന പ്രക്ഷോഭമാണ് ടിയാനെൻമെൻ ചത്വരത്തിൽ നടന്നതെന്നാണ് ചൈനയുടെ വാദം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍