വിദേശം

യുഎഇയുടെ ലിംഗസമത്വ അവാർഡുകളെല്ലാം ആണുങ്ങൾക്ക്; പരിഹസിച്ച് സോഷ്യൽ മീഡിയ ലോകം

യുനൈറ്റഡ് അറബ് എമിറേറ്റ്സ് ഗവൺമെന്റിന്റെ ലിംഗസമത്വത്തിനുള്ള അവാർഡുകളെല്ലാം ലഭിച്ചത് പുരുഷന്മാർക്ക്. തൊഴിലിടത്തിലെ ലിംഗസമത്വം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യം മുൻനിര്‍ത്തിയാണ് യുഎഇ സർക്കാർ ജൻഡർ ബാലന്‍സ് ഇൻഡക്സ് അവാർഡ്സ് നൽകുന്നത്. എല്ലാ തൊഴിലിടങ്ങളിലും സ്ത്രീജന പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യമാണ് 2015ൽ സ്ഥാപിച്ച ഈ അവാർഡിനുള്ളത്.

യുഎഇ വൈസ് പ്രസിഡണ്ടും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂം ഈ അവാർഡ് ദാനം നടത്തുന്നതിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ ദുബൈ മീ‍ഡിയ ഓഫീസ് ഇട്ടതോടെ ട്രോളുകളുടെ പ്രവാഹമാണ്.

യുഎഇയിലെ സ്ത്രീകളുടെ നേട്ടങ്ങൾ അന്തരിച്ച ഷെയ്ഖ് സയ്യിദ് ബിൻ അൽ നഹ്യാന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണെന്ന് ഷെയ്ഖ് മൊഹമ്മദ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍