ന്യൂസ് അപ്ഡേറ്റ്സ്

ഇടപെടാൻ ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ല; ദുഖം പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ

Print Friendly, PDF & Email

തങ്ങളുടെ റസിഡന്റ് കോഓർഡിനേറ്ററുമായി തങ്ങൾ നിരന്തരമായി ബന്ധപ്പെട്ടു വരികയാണെന്നും കാര്യങ്ങൾ അടുത്തു വീക്ഷിച്ചു വരികയാണെന്നും അന്റോണിയോ ഗറ്ററസ് പറഞ്ഞു.

A A A

Print Friendly, PDF & Email

കേരളത്തിലെ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്താൻ ഇടപെടലിനായി ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭ. ഇക്കാരണത്താൽ തന്നെ തങ്ങൾക്ക് ഇടപെടാനാകില്ലെന്നും കേരളം അനുഭവിക്കുന്ന ദുരിതത്തിൽ‌ ദുഖമുണ്ടെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗറ്ററസ് അറിയിച്ചു. നൂറ്റാണ്ടിനിടയിൽ കണ്ട ഏറ്റവും വലിയ പ്രളയത്തിൽ അകപ്പെട്ടിരിക്കുകയാണ് കേരളം.

ഏതാണ്ട് എൺപതോളം ഡാമുകളാണ് കവിഞ്ഞൊഴുകുന്നത്. മുന്നൂറോളം ജീവനുകൾ നഷ്ടപ്പെട്ടു കഴിഞ്ഞു. മൂന്നര ലക്ഷത്തോളം പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു. ഈ സ്ഥിതി അതീവദുഖകരമാണെന്ന് യുഎൻ പറഞ്ഞു.

തങ്ങളുടെ റസിഡന്റ് കോഓർഡിനേറ്ററുമായി തങ്ങൾ നിരന്തരമായി ബന്ധപ്പെട്ടു വരികയാണെന്നും കാര്യങ്ങൾ അടുത്തു വീക്ഷിച്ചു വരികയാണെന്നും അന്റോണിയോ ഗറ്ററസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍