UPDATES

വിദേശം

ഇന്ത്യക്ക് നാറ്റോ സഖ്യ രാഷ്ട്രങ്ങളുടേതിന് സമാനമായ സ്ഥാനം നൽകുന്ന ബില്ല് യുഎസ് സെനറ്റ് പാസ്സാക്കി

ഈ നിയമവ്യവസ്ഥയ്ക്കായുള്ള നിർദ്ദേശം കഴിഞ്ഞയാഴ്ച യുഎസ് സെനറ്റ് പാസ്സാക്കിയിരുന്നതാണ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഇന്ത്യക്ക് നാറ്റോ സഖ്യകക്ഷികളുടേതിന് സമാനമായ സ്ഥാനം നൽകുന്നതിനുള്ള നിയമ വ്യവസ്ഥ യുഎസ് സെനറ്റ് പാസ്സാക്കി. ഇസ്രായേൽ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായി പ്രതിരോധ ബന്ധം ശക്തിപ്പെടുത്താനുള്ള വ്യവസ്ഥകളും ഇതിലുണ്ട്. സെനറ്റ് ഇന്ത്യ കോക്കസ് കോ ചെയറായ ജോൺ കോർണിൻ ആണ് 2020 സാമ്പത്തിക വർഷത്തിലേക്കുള്ള നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്ട് (NDAA) എന്ന ഈ ബില്ല് സെനറ്റിൽ അവതരിപ്പിച്ചത്.

ഈ നിയമവ്യവസ്ഥയ്ക്കായുള്ള നിർദ്ദേശം കഴിഞ്ഞയാഴ്ച യുഎസ് സെനറ്റ് പാസ്സാക്കിയിരുന്നതാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ യുഎസ്-ഇന്ത്യ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുക, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ഒരുമിച്ച് ശക്തിപ്പെടുത്തുക, സമുദ്ര സുരക്ഷയ്ക്കായി ഒരുമിക്കുക തുടങ്ങിയവയാണ് ഈ ബില്ലിന്റെ ലക്ഷ്യങ്ങൾ.

ഈ ബിൽ നിയമമാകണമെങ്കിൽ യുഎസ് കോൺഗ്രസ്സിന്റെ രണ്ട് സഭകളും (ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ്, സെനറ്റ്) പാസ്സാക്കേണ്ടതുണ്ട്. ജൂലൈ മാസത്തിൽ പ്രതിനിധി സഭ ഈ ബിൽ പരിഗണിക്കുമെന്നാണ് അറിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍