വിദേശം

അധോലോക നായകനുമായുള്ള വനേസ്സ ട്രംപിന്റെ പ്രേമ ലേഖനങ്ങള്‍ പുറത്ത്

Print Friendly, PDF & Email

ഒരു ഹൈസ്‌കൂള്‍ കാലത്തെ പ്രണയത്തെ പേജ് സിക്‌സ് വിവാദമാക്കുകയാണെന്ന്‌ വൈറ്റ് ഹൗസ് വക്താവ് ആരോപിക്കുന്നു

A A A

Print Friendly, PDF & Email

അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ജൂനിയര്‍ ഡൊണാള്‍ഡ് ട്രംപില്‍ നിന്നും വിവാഹമോചനം നേടിയ വനേസ്സ ട്രംപിന്റെ പ്രേമലേഖനങ്ങള്‍ പേജ് സിക്‌സ് എന്ന മാധ്യമത്തിലൂടെ പുറത്തു വന്നു. ലാറ്റിന്‍ കിംഗ്‌സ് എന്ന അധോലോക സംഘത്തിലെ അംഗവുമായി അവര്‍ക്കുണ്ടായിരുന്ന അടുപ്പമാണ് പ്രേമലേഖനങ്ങളിലൂടെ വെളിപ്പെടുന്നത്.

വാലന്റൈന്‍ റിവേരയ്ക്ക് വനേറ്റ അവര്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ എഴുതിയ കത്തുകള്‍ പേജ് സിക്‌സ് പുറത്തു വിട്ടു. റിവേര 16 മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടപ്പോഴാണ് ഈ കത്തുകള്‍ എഴുതിയിട്ടുള്ളത്. എന്റെ പതിനെട്ടാമത്തെ പിറന്നാളില്‍ നിങ്ങള്‍ തിരിച്ചുവരുമെന്നും എനിക്ക് അതിന്റെ പേരില്‍ സ്‌കൂളില്‍ നൃത്തം ചെയ്യണമെന്നും അതില്‍ പറയുന്നു. ജനുവരിയ്ക്ക് ശേഷം നിങ്ങളുടെ കുട്ടിയെ എനിക്ക് ഗര്‍ഭം ധരിക്കണമെന്നാണ് മറ്റൊരിടത്ത് ആവശ്യപ്പെടുന്നത്.

അതേസമയം ഇവരുടെ ബന്ധം അഞ്ച് വര്‍ഷം മാത്രമാണ് നീണ്ടുനിന്നത്. പ്രമുഖ നടന്‍ ലിയോ ഡികാപ്രിയോയുമായി വനേസ അടുപ്പത്തിലായതോടെയാണ് ആ ബന്ധം അവസാനിച്ചത്.

വനേസ തന്റെ ആദ്യ കാമുകിയായിരുന്നുവെന്നും അവളുടെ ചിത്രങ്ങള്‍ മാത്രം നിറച്ച ആല്‍ബം അവള്‍ തനിക്ക് സമ്മാനിച്ചിട്ടുണ്ടെന്നും റിവേര ഇതിനെക്കുറിച്ച് പ്രതികരിച്ചു. അതേസമയം തന്നെ നിങ്ങള്‍ ഓര്‍ത്തത് താനൊരു പ്രശസ്തനായതിന് ശേഷമാണെന്നും റിവേര ഓര്‍മ്മിപ്പിക്കുന്നു. വനേസ കൃത്യമായ സമയത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. അവള്‍ പ്രശസ്തയായപ്പോള്‍ അവള്‍ ഈ കത്തുകളും പുറത്തുവിട്ടു. ട്രംപിനൊപ്പം ജനങ്ങള്‍ കാണുന്ന വെനേസയെ അല്ല തനിക്ക് പരിചയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അധോലോക ബന്ധങ്ങള്‍ എല്ലാം ഉപേക്ഷിച്ച റിവേര ഇപ്പോള്‍ കുടുംബ ജീവിതം നയിച്ച് സ്വസ്ഥമായി ജീവിക്കുകയാണ്. വനേസ തന്റെ അടുത്ത ജീവിതത്തിലെങ്കിലും സന്തോഷം കണ്ടെത്തുമെന്ന പ്രതീക്ഷയോടെയാണ് റിവേര പേജ് സിക്‌സുമായുള്ള സംഭാഷണം അവസാനിപ്പിച്ചത്. അതേസമയം ഈ കത്തുകളിലെ വിശ്വാസ്യതയെ കുറിച്ച് സംസാരിക്കാന്‍ ട്രംപിന്റെ ഓഫീസ് വിസമ്മതിച്ചു. ഒരു ഹൈസ്‌കൂള്‍ കാലത്തെ പ്രണയത്തെ പേജ് സിക്‌സ് വിവാദമാക്കുകയാണെന്നും വൈറ്റ് ഹൗസ് വക്താവ് ആരോപിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍