വായിച്ചോ‌

വൈബ്രേറ്ററുകളുടെ ജനനം: വിക്ടോറിയൻ കാലത്തെ മിത്തുകൾക്കിടയിൽ യാഥാർത്ഥ്യം തിരയുമ്പോൾ

ഇങ്ങനെ വെറുംകൈകളുപയോഗിക്കുന്നതിൽ ഡോക്ടർമാർക്ക് വലിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നെന്നും കഥ തുടരുന്നു

വൈദ്യശാസ്ത്ര ചരിത്രത്തില്‍, പ്രചാരകർക്കിടയിൽ ഏറ്റവും ഗൂഢാനന്ദമുണ്ടാക്കിയ കുത്സിതമായ ഒരു മിത്തുണ്ട്. വിക്ടോറിയൻ കാലത്തിന്റെ പ്രതാപം മുറ്റിനിന്നൊരു ഘട്ടത്തിൽ വൈദ്യന്മാർ തങ്ങളുടെ രോഗികളിൽ രതിമൂർച്ഛയെ ഒരു ചികിത്സാ ഉപാധിയായി സ്വീകരിച്ചിരുന്നുവെന്നാണ് കഥ. ഹിസ്റ്റീരിയ പോലുള്ള ചിത്തരോഗങ്ങൾ ബാധിച്ചവരെ ഇത്തരത്തിൽ സുഖപ്പെടുത്തിയിരുന്നു. ഡോക്ടർ തന്നെ വെറും കൈകളുപയോഗിച്ച് സ്ത്രീയുടെ യോനീഭാഗത്ത് തടവുന്നു. ഇങ്ങനെ രതിമൂർച്ഛയിലെത്തിക്കുന്നു. ഹിസ്റ്റീരിയ പോലുള്ള അസുഖങ്ങൾക്ക് ഇതൊരു മികച്ച ഔഷധമായിരുന്നു എന്നാണ് കഥ.

ഇങ്ങനെ വെറുംകൈകളുപയോഗിക്കുന്നതിൽ ഡോക്ടർമാർക്ക് വലിയ ബുദ്ധിമുട്ടുകളുണ്ടായിരുന്നെന്നും കഥ തുടരുന്നു. കൈ വല്ലാതെ കടയുമെന്നതാണ് പ്രശ്നം. രതിമൂർച്ഛയിലെത്തും വരെ തടവുക എന്നത് വലിയ അധ്വാനമുള്ള ജോലിയാണ്. ഈ അധ്വാനത്തെ കുറയ്ക്കുന്ന ഒരുപകരണം ആവശ്യമായി വന്നു. ഈ ആവശ്യത്തിൽ നിന്നാണ് വൈബ്രേറ്റർ ജനിക്കുന്നത് എന്നാണ് ഈ മിത്ത് പറഞ്ഞു വെക്കുന്നത്.

സ്ത്രീ ലൈംഗികത; മാസികകള്‍ എഴുതുന്നതല്ല യാഥാര്‍ത്ഥ്യം

വൈബ്രേറ്റർ എന്ന ഉപകരണം സ്ത്രീയുടെ ലൈംഗിക ആഹ്ലാദത്തെ ലക്ഷ്യമാക്കിയല്ല, മറിച്ച് പുരുഷ ഡോക്ടർമാരുടെ അധ്വാനഭാരം കുറയ്ക്കുകയായിരുന്നു എന്ന് വരുന്നത് മനസ്സിലാക്കാൻ പ്രയാസമുള്ള ഒരു സംഗതിയാണ്. ജനകീയ സംസ്കാരത്തിൽ വലിയ പ്രചാരമുള്ള ഒരു കഥയായി ഇത് ഇതിനകം മാറിയിട്ടുണ്ട്. ഈ കഥയെ ആധാരമാക്കി ചില നാടകങ്ങളും മറ്റും വന്നിട്ടുണ്ട്. വിക്ടോറിയൻ കാലഘട്ടത്തിലെ ലൈംഗികതയെപ്പറ്റിയുള് പൊതുധാരണയിൽ ഈ കഥയും അതിന്റേതായ ചേരുവകൾ ചേർക്കുന്നു.

പക്ഷെ, ഈയിടെ വന്ന, വിവാദമായിത്തീർന്ന ഒരു പഠനം വൈബ്രേറ്ററുകളെക്കുറിച്ചുള്ള ഈ മിത്ത് വെറും മിത്ത് മാത്രമാണെന്ന് പറയുന്നുണ്ട്.

രതിമൂര്‍ഛ അനുഭവിക്കാന്‍ പറ്റുന്നില്ല; കാരണം അമിത സ്വയംഭോഗമോ?

വിക്ടോറിയൻ കാലത്തെ വൈദ്യന്മാർ വൈബ്രേറ്ററുകളുപയോഗിച്ചിരുന്നു എന്നതിന് യാതൊരു തെളിവുകളുമില്ലെന്നാണ് ജ്യോർജിയ ടെക്കിലെ രണ്ട് ചരിത്രമെഴുത്തുകാർ നടത്തിയ പഠനം പറയുന്നത്. സ്ത്രീയുടെ യോനീഭാഗങ്ങളിൽ ഡോക്ടർമാർ തടവുന്ന രീതി അക്കാലത്ത് നിലനിന്നിരുന്നില്ലെന്ന് പഠനം വാദിക്കുന്നു. ഹിസ്റ്റീരിയയ്ക്ക് ഇതൊരു ചികിത്സാരീതിയുമായിരുന്നില്ല.

റോബിൻസൺ മേയെറും ആഷ്‌ലി ഫെറ്റേഴ്സും ചേർന്ന് ദി അറ്റ്‌ലാന്റിക് പോർട്ടലിൽ എഴുതിയ ലേഖനത്തിന്റെ ചില ഭാഗങ്ങളാണ് മുകളിൽ വായിച്ചത്. പൂർണമായും വായിക്കാൻ ഇതുവഴി പോവുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍