UPDATES

പാക്-ചൈന ബന്ധം ‘ഇരുമ്പു സൗഹൃദം’; ഇന്ത്യ-പാക് ബന്ധം ഊഷ്മളമാകേണ്ടത് മേഖലയുടെ പുരോഗതിക്ക് അത്യാവശ്യം: ചൈന

ഏത് സാഹചര്യത്തിലും പാകിസ്താന് തങ്ങളുടെ സഹകരണമുണ്ടാകുമെന്ന് ചൈന വ്യക്തമാക്കി.

ഇന്ത്യയുമായുള്ള നയതന്ത്രബന്ധങ്ങൾ പാകിസ്താൻ അധികം താമസിക്കാതെ സ്ഥാപിക്കാൻ സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് ചൈനീസ് പ്രസിഡണ്ട് സി ജിൻപിങ്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി ഞായറാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ജിൻപിങ് ഈ പ്രത്യാശ പങ്കു വെച്ചത്. മേഖലയുടെ സ്ഥിരതയ്ക്കും പുരോഗതിയും ഇത് ആവശ്യമാണെന്ന സൂചനയോടെയായിരുന്നു ജിൻപിങ്ങിന്റെ പ്രസ്താവന.

ജമ്മു കശ്മീരിലെ പുൽവാമയിൽ പാക് തീവ്രവാദികൾ ആക്രമണം നടത്തിയതിനും, ഇതിനു മറുപടിയായി പാകിസ്താനിലെ ബാലാകോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിനും ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായിരുന്നു. ഇന്ത്യയിൽ ജയ്ഷെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 40 ജവാന്മാർക്ക് ജീവഹാനിയുണ്ടായിരുന്നു.

തങ്ങളുടെ നയതന്ത്രപരമായ നീക്കങ്ങളിൽ പാകിസ്താനുള്ള മുൻഗണന ചൈന ഉറപ്പിച്ചു പറഞ്ഞു. ദേശീയ പരമാധികാരം സംരക്ഷിക്കാനുള്ള പാകിസ്താന്റെ അവകാശത്തിന് തങ്ങളുടെ പൂർണമായ പിന്തുണയും ചൈന പ്രഖ്യാപിച്ചു.

ഏത് സാഹചര്യത്തിലും പാകിസ്താന് തങ്ങളുടെ സഹകരണമുണ്ടാകുമെന്ന് ചൈന വ്യക്തമാക്കി. പാകിസ്താനുമായുള്ള തങ്ങളുടെ ബന്ധത്തെ ചൈന ‘ഇരുമ്പു സൗഹൃദം’ എന്നാണ് വിശേഷിപ്പിച്ചത്.

ഏപ്രിൽ 25നാണ് ഇമ്രാൻ ഖാൻ ബീജിങ്ങിലെത്തിയത്. ചൈനീസ് പ്രസിഡണ്ടുമായുള്ള ചർച്ച ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിളിൽ വെച്ചാണ് നടന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍