UPDATES

വിദേശം

സാക്കിർ നായിക്കിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് മലേഷ്യൻ മന്ത്രിമാർ, രാജ്യത്ത് തുടരട്ടെയെന്ന് പ്രധാനമന്ത്രി

പ്രമുഖ ഇന്ത്യന്‍ ഇസ്ലാംമത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന് അവശ്യവുമായി മലേഷ്യൻ മന്ത്രിമാർ. പ്രധാനമന്ത്രി മഹാതീര്‍ ബിന്‍ മുഹമ്മദിന്റെ ക്യാബിനറ്റ് അംഗങ്ങളായ മാനവ വിഭവശേഷി മന്ത്രി എം കുലശേഖരൻ ഉൾപ്പെടെ മൂന്ന് പേരാണ് ആവശ്യവുമായി രംഗത്തെത്തിയതെന്നാണ് റിപ്പോർട്ട്.

സാക്കിര്‍ നായിക്കിനെ സംരക്ഷിക്കുന്നത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ അസംതൃപ്തിക്ക് ഇടയാക്കുമെന്നാണ് അദ്ദേഹത്തെ എതിർക്കുന്ന മന്ത്രിമാരുടെ നിലപാട്. മലേഷ്യന്‍ ജനസംഖ്യയില്‍ അറുപതു ശതമാനവും മുസ്ലിംകളാണ്. ബാക്കിയുള്ളവര്‍ ഇന്ത്യയില്‍നിന്നും ചൈന എന്നിവിടങ്ങളിൽ നിന്നും കുടിയേറുകയും അവിടെ സ്ഥിരതാമസമാക്കിയ ഇതര മതസ്ഥരുമാണ്. അതില്‍തന്നെ ഭൂരിഭാഗവും ഹിന്ദുക്കളാണ് ഈ സാഹചര്യമാണ് മന്ത്രിമാർ തങ്ങളുടെ നിലപാടിന് ആധാരമാക്കി ഉയർത്തിക്കാട്ടുന്നത്.

എന്നാൽ, സാക്കിർ നായിക്കിന്റെ ജീവന് ഇപ്പോഴും ഭീഷണി നിലനിൽക്കുന്ന സാഹചര്യമുള്ളതിനാൽ അദ്ദേഹം മലേഷ്യയില്‍തന്നെ തുടരുമെന്ന് പ്രധാനമന്ത്രി മഹാതീര്‍ ബിന്‍ മുഹമ്മദ്‌ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.

പ്രകോപനപരമായ പ്രസംഗം നടത്തുന്ന നായിക്കിനെ നാടുകടത്തണമെന്ന്ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ രണ്ട് മന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു. മറ്റ് മുതിർന്ന രാഷ്ട്രീയക്കാർക്കൊപ്പം നാല് കാബിനറ്റ് മന്ത്രിമാരെങ്കിലും നായിക്കിനെ നാടുകടത്തണമെന്ന ആവശ്യവുമായി രംഗത്തുണ്ടെന്നാണ് വിവരം. ‘നായിക്കിനെതിരെ നടപടിയെടുക്കേണ്ടതാണെന്നും അദ്ദേഹത്തെ മലേഷ്യയിൽ തുടരാൻ അനുവദിക്കരുതെന്നുമാണ്’ ഞങ്ങളുടെ നിലപാടെന്ന് മലേഷ്യന്‍ വാർത്താവിനിമയമന്ത്രി ഗോബിന്ദ് സിംഗ് ദിയോയും മാനവ വിഭവശേഷി മന്ത്രി എം. കുലശേഖരനും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

ഞങ്ങളുടെ ആശങ്കകൾ പ്രധാനമന്ത്രിയെബോധ്യപ്പെടുത്തിയിട്ടുണ്ട്. അതു പരിഗണിച്ചുകൊണ്ട്എത്രയും വേഗത്തില്‍ അദ്ദേഹം മികച്ച തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മന്ത്രിമാര്‍ പറയുന്നു. ‘എല്ലാ പ്രശ്നങ്ങളും ഉടന്‍ പരിഹരിക്കുമെന്ന്’ പ്രധാനമന്ത്രി അവർക്ക് ഉറപ്പു നൽകിയെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതിനെ കുറിച്ച് കൂടുതല്‍വിശദാംശങ്ങളൊന്നും ലഭ്യമല്ല. ഇക്കാര്യത്തില്‍ മന്ത്രിസഭ എപ്പോൾ തീരുമാനമെടുക്കുമെന്നും വ്യക്തമല്ല.

ഭീകരപ്രവർത്തനങ്ങളുമായും കള്ളപ്പണം വെളുപ്പിക്കലുമായും ബന്ധമുണ്ടെന്ന് ആരോപിച്ച് സാക്കിർ നായിക്കിനെതിരെ ഇന്ത്യയിൽ നടപടി ആരംഭച്ചതിന് പിന്നാലെയാണ് അദ്ദേഹം മലേഷ്യയിൽ സ്ഥിരതാമസമായത്. കഴിഞ്ഞ മൂന്ന് വർഷമായി മലേഷ്യയില്‍ കഴിയുന്ന സാക്കിര്‍ നായിക്കിന് കഴിഞ്ഞ സർക്കാറാണ് സ്ഥിരതാമസം അനുവദിച്ചത്.

എന്നാൽ ഇതിന് പിന്നാലെയും സാക്കിര്‍നായിക്കിന്റെ പ്രസ്താവനകൾ വിവാദത്തിൽ ഇടം പിടിച്ചിരുന്നു. മലേഷ്യയിലെ ഹിന്ദുക്കൾക്ക് മലായ് പ്രധാനമന്ത്രിയേക്കാള്‍ വിശ്വാസവും കൂറും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണെന്ന് ആയിരുന്നു സാക്കിര്‍ നായികിന്റെ അടുത്തിടെയുള്ള പ്രസ്താവന. പരാര്‍ശം വലിയ വിവാദം സൃഷ്ടിച്ചതോടെ അദ്ദേഹത്തിനെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ഏജന്‍സികള്‍ രണ്ട് തവണ സാക്കിര്‍ നായിക്കിന് വേണ്ടി ഇന്റര്‍പോളിനെ സമീപിച്ചിരുന്നെങ്കിലും രണ്ട് തവണയുംആവശ്യം നിരാകരിക്കുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍