TopTop
Begin typing your search above and press return to search.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മ്മിക്കാന്‍ ഗുജറാത്ത് അസോസിയേഷന്‍

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മ്മിക്കാന്‍ ഗുജറാത്ത് അസോസിയേഷന്‍

അഴിമുഖം പ്രതിനിധി

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍. അഹമ്മദാബാദില്‍ നിര്‍മ്മിക്കാനുള്ള സ്റ്റേഡിയത്തിന്റെ കരാര്‍ ഇന്നലെ ലാര്‍സണ്‍ & ടര്‍ബോ എന്ന കമ്പനിയുമായി ഗുജറാത്ത് അസോസിയേഷന്‍ ധാരണയായി. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ നിലവിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ന്റെ റെക്കോര്‍ഡാണ് തകരുക.

100,024 പേരെ ഉള്‍കൊള്ളാവുന്ന സ്റ്റേഡിയമാണ് മെല്‍ബണില്‍. അഹമ്മദാബാദിലെ മൊട്ടേറ സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ സ്റ്റേഡിയത്തിന് 1,10,000 പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്നതായിരിക്കും. കൂടാതെ സ്റ്റേഡിയത്തില്‍ കാണികള്‍ക്കായി ശീതീകരിച്ച മുറികളും വാഹന പാര്‍ക്കിങ്ങ് സൗകര്യങ്ങളും ഉണ്ടാകും. സ്റ്റഡിയത്തിലേക്കുള്ള പ്രവേശനവും പുറത്തേക്കിറങ്ങാനും നിലവാരമുള്ള പാതകളുണ്ടാകും. ഉയര്‍ന്ന നിലവാരത്തിലുള്ള ഭക്ഷണശാല, വിശ്രമ,ശുചീകരണ മുറികളടക്കമുള്ള അടിസ്ഥന സൗകര്യങ്ങളും സ്റ്റേഡിയത്തില്‍ ഉള്‍ക്കൊള്ളിക്കുന്നുണ്ട്.

രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്തിലെ സ്വപ്ന പദ്ധതികളിലൊന്നാണ് ഈ സ്റ്റേഡിയം. പഴയ മൊട്ടേറ സ്റ്റേഡിയം പൊളിച്ചു മാറ്റിയാണ് പുതിയത് നിര്‍മിക്കുന്നത്. പഴയ മൈതാനത്ത് 54,000 പേരെ ഉള്‍ക്കൊള്ളാനേ സാധിച്ചിരുന്നുള്ളു.

Next Story

Related Stories